Most commented

തിരഞ്ഞെടുപ്പ് വിവരങ്ങളുമായി മൊബൈല്‍ ആപ്പ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ ഉള്‍പ്പെടുത്തി 'മൈ ഇലക്ഷന്‍' എന്ന മൊബൈല്‍ ആപ്പ് പുറത്തിറക്കി. പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ലാംഡ മീഡിയ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് ആപ്പ് പുറത്തിറക്കിയത്. കേവലം വിവരങ്ങള്‍ നല്‍കുന്നതിന് പുറമെ, സ്ഥാനാര്‍ഥികള്‍ക്ക് നേരിട്ട് വോട്ടര്‍മാരുമായി സംവദിക്കാനും തങ്ങളുടെ ആശയ പ്രചാരണം നടത്താനുമുള്ള വേദിയും ഈ മൊബൈല്‍ ആപ്പ് ഒരുക്കുന്നുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.
സ്ഥാനാര്‍ഥികള്‍ നേരിട്ട് നല്‍കുന്ന വിവരങ്ങളായതിനാല്‍ തെറ്റ് വരാനുളള സാധ്യത പൂര്‍ണമായും ഒഴിവാക്കാനാവുമെന്നതാണ് ആപ്പിന്റെ പ്രത്യേകതയെന്ന് ലാംഡ മീഡിയ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എംഡി ബോബി ഇലഞ്ഞിക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആപ്പ് വഴി നടക്കുന്ന ചര്‍ച്ചകള്‍, സംവാദങ്ങള്‍ എന്നിവയിലെല്ലാം സ്ഥാനാര്‍ഥികള്‍ക്കായിരിക്കും പൂര്‍ണ ഉത്തരവാദിത്തം എന്നും അദ്ദേഹം പറഞ്ഞു.
കന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് വഴിയാണ് ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലൂടെ മൊബൈല്‍ ഫോണിലേക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ ംംം.ാ്യലഹലരശേീി.്ീലേ എന്ന വെബ്‌സൈറ്റ് വഴിയോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
വാര്‍ത്താസമ്മേളനത്തില്‍ സൈബര്‍ സെക്യൂരിറ്റി വിദഗ്ധനും എത്തിക്കല്‍ ഹാക്കറുമായ ബിനോഷ് അലെക്‌സ് ബ്രൂസ്, ഉപദേശകനായ ബിനു ജോണ്‍ ഈശോ പങ്കെടുത്തു.
Next Story

RELATED STORIES

Share it