Kollam Local

തിരഞ്ഞെടുപ്പ് ഫലം ഇ-ട്രെന്റിലൂടെ

കൊല്ലം: ജില്ലയില്‍ നവംബര്‍ രണ്ടിന് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ ഇ-ട്രെന്റിലൂടെ അറിയാം. നവംബര്‍ ഏഴിന് രാവിലെ എട്ടു മുതല്‍ ജില്ലയിലെ 16 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്കുള്ള തപാല്‍ വോട്ടുകള്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രതേ്യകം സജ്ജമാക്കിയ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എണ്ണും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെയും കോര്‍പറേഷന്‍ മുനിസിപ്പാലിറ്റി ഡിവിഷനുകളുടെയും ഫലങ്ങള്‍ അപ്പപ്പോള്‍ തന്നെ അവിടവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഓണ്‍ലൈന്‍ സംവിധാനത്തില്‍ ലഭിക്കും. എന്‍ഐസി രൂപകല്‍പന ചെയ്ത വെബ് അധിഷ്ഠിത ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറാണ് ഇതിനായി ഉപയോഗിക്കുന്നത്. ംംം. ൃേലിറ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിലൂടെ തല്‍സമയം ഫലം അറിയാം. ഓരോ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ഫലം ഓണ്‍ലൈനില്‍ നല്‍കുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. ജില്ലയിലുള്ള വിവരങ്ങള്‍ അറിയിക്കുന്നതിന് സ്റ്റേറ്റ് സര്‍വെറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഫല പ്രഖ്യാപനത്തിന്റെ ട്രയല്‍ റണ്‍ നടത്തി കൃത്യത ഉറപ്പുവരുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ആദ്യ ഭാഗമായ ഉദേ്യാഗസ്ഥ നിയമനം മുതല്‍ ഫലപ്രഖ്യാപനംവരെ ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സാങ്കേതിക സഹായം നല്‍കുന്നത് നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്ററാണ്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ആറു കമ്പ്യൂട്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. സാങ്കേതിക തടസം നേരിട്ടാല്‍ അത് മറികടക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ട്രെന്റ് സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത പരിശീലനം ലഭിച്ച ഉദേ്യാഗസ്ഥരെ ഇതിനായി നിയമിച്ചിട്ടുണ്ട്. ഇ-ട്രെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ നേതൃത്വം നല്‍കുന്നത് ഇന്‍ഫര്‍മാറ്റിക് ഓഫിസര്‍ വി കെ സതീഷ്‌കുമാര്‍, എന്‍ പത്മകുമാര്‍, എം എസ് ഇന്ദുശേഖര്‍ തുടങ്ങിയവരാണ്. ബിഎസ്എന്‍എല്‍, കെല്‍ട്രോണ്‍, ഐകെ എം, കെസ്‌വാന്‍ തുടങ്ങിയ ഏജന്‍സികളുടെ സാങ്കേതിക സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. സ്റ്റേറ്റ് ഇന്‍ഫര്‍മാറ്റിക് ഓഫിസര്‍ ടി മോഹന്‍ദാസ്, ടീം ലീഡര്‍ എഡ്‌വിന്‍ തുടങ്ങിയവര്‍ സംസ്ഥാനതലത്തില്‍ നേതൃത്വം നല്‍കും. ഫലം അറിയാന്‍ കലക്ടറേറ്റില്‍ മീഡിയാ സെന്റര്‍ പ്രവര്‍ത്തിക്കും. ഫലം അപ്പപ്പോള്‍ മീഡിയ സെന്ററില്‍ സ്ഥാപിച്ചിട്ടുള്ള സ്‌ക്രീനില്‍ അറിയാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇ-ട്രെന്റ് പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍, ഡെപ്യൂട്ടി കലക്ടര്‍ അനു എസ് നായര്‍ എന്നിവര്‍ വിലയിരുത്തി.
Next Story

RELATED STORIES

Share it