Kollam Local

തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ ട്രെന്‍ഡ്: സജ്ജീകരണങ്ങള്‍ പുരോഗമിക്കുന്നു

കൊല്ലം: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന്റെ ഫലം അപ്പപ്പോള്‍ അറിയാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ മുഖേന രൂപകല്‍പന ചെയ്ത 'ട്രെന്‍ഡിന്റെ' സജ്ജീകരണങ്ങള്‍ പുരോഗമിക്കുന്നു. ട്രെന്റിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക സജ്ജീകരണങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും വോട്ടെണ്ണുന്ന മുറക്ക് ഫലം ട്രെന്‍ഡിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിനായി കംപ്യൂട്ടറും മറ്റ് അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.

കംപ്യൂട്ടറുകള്‍ സ്ഥാപിക്കാനുളള പ്ലഗ്‌പോയിന്റ് അനുബന്ധ സൗകര്യങ്ങളും കെല്‍ട്രോണും ഇന്റര്‍നെറ്റ് കണക്ഷന്‍ ബി എസ് എന്‍ എല്ലുമാണ് ഒരുക്കുക. ബ്ലോക്ക് തല വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ട് ചെയ്യാവുന്ന ആറ് കംപ്യൂട്ടറുകള്‍ ബ്ലോക്ക് സെക്രട്ടറിയും നഗരതല കേന്ദ്രങ്ങളില്‍ നാല് കംപ്യൂട്ടറുകള്‍ സ്ഥാപിക്കേണ്ടതുണ്ട്.
വോട്ട് കണക്ക് കംപ്യൂട്ടറില്‍ എന്റര്‍ ചെയ്യുന്നതിന് ബ്ലോക്കിനു കീഴില്‍ വരുന്ന പഞ്ചായത്തുകളില്‍ അഞ്ചും നഗര തല കേന്ദ്രങ്ങളില്‍ രണ്ടും ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരെയും ഇവരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നിയമിച്ച ടെക്‌നിക്കല്‍ അസിസ്റ്റന്റിനെയും നിയമിക്കും. ബ്ലോക്ക് തലത്തിലും നഗരതലത്തിലും ഡാറ്റ അപ്‌ലോഡിങ് സെന്ററിന്റെ സൂപ്പര്‍വൈസറായി ചുമതലപ്പെടുത്തിയിട്ടുളള ഓഫിസര്‍ സെന്ററിന്റെ സാങ്കേതികവും ഡാറ്റ എന്‍ട്രി സംബന്ധിച്ചതുമായ കാര്യങ്ങള്‍ക്ക് മൊത്തത്തില്‍ മേല്‍നോട്ടം നടത്തണമെന്നും കമ്മീഷന്‍ അറിയിച്ചു.

വെബ്കാസ്റ്റിങ് കണ്‍ട്രോള്‍ റൂം തുറന്നു
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് നടത്തുന്നതിനാല്‍ ജില്ലയില്‍ ആര്‍ഡിഒ സി സജീവ്, അക്ഷയ ജില്ലാ കോര്‍ഡിനേറ്റര്‍ സുല്‍ഫിക്കര്‍, ബിഎസ്എന്‍എല്‍ - എജിഎം എസ് പ്രസന്നാദേവി, കെഎസ്ഇ ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ എസ് രാജേശ്വരി അമ്മ എന്നിവര്‍ അംഗങ്ങളായ വെബ്കാസ്റ്റിങ് കണ്‍ട്രോള്‍ റൂം രൂപീകരിച്ച് ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ ഉത്തരവായി.
Next Story

RELATED STORIES

Share it