kasaragod local

തിരഞ്ഞെടുപ്പ്: പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്ത് തുടങ്ങി

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപീകരിച്ച ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് ജില്ലയില്‍ പ്രവര്‍ത്തനം ശക്തമാക്കി. ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയകക്ഷിപ്രതിനിധികളുടെ യോഗ തീരുമാനപ്രകാരം, ഇതുവരെ നീക്കം ചെയ്യാത്ത പ്രചരണസാമഗ്രികളാണ് ഉദ്യോഗസ്ഥസംഘം നീക്കം ചെയ്യുന്നത്.
ഇതിനാവശ്യമായി വരുന്ന ചെലവ് ബന്ധപ്പെട്ട കക്ഷികളില്‍ നിന്ന് ഈടാക്കും. അഞ്ച് ടീമുകളെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. കാസര്‍കോട് നിയമസഭാ മണ്ഡലത്തിലേക്ക് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എന്‍എച്ച്എല്‍എ) എകെ രമേന്ദ്രന്റെ നേതൃത്വത്തില്‍ നിയോഗിച്ച സംഘം രാവിലെ കലക്ടറേറ്റിലും സിവില്‍ സ്റ്റേഷന്‍ വളപ്പിലും സ്ഥാപിച്ചിരുന്ന പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് പൊതുജനങ്ങള്‍, രാഷ്ട്രീയ കക്ഷികള്‍, സര്‍വീസ് സംഘടനകള്‍, ബഹുജന സംഘടനകള്‍ തുടങ്ങിയവര്‍ സ്ഥാപിച്ച ബാനറുകള്‍, പോസ്റ്ററുകള്‍. കട്ടൗട്ടുകള്‍, കൊടിതോരണങ്ങള്‍ എന്നിവയെല്ലാമാണ് നീക്കം ചെയ്യുന്നത്.
Next Story

RELATED STORIES

Share it