kozhikode local

തിരഞ്ഞെടുപ്പ് പ്രചാരണ പാട്ടുകളില്‍ കുറുക്കു വിദ്യയുമായി അശ്‌റഫ്

കോഴിക്കോട്: പന്ത്രണ്ട് മണിക്കൂര്‍ മാപ്പിളപ്പാട്ട് ആലപിച്ച് റെക്കോര്‍ഡ് ഇട്ട ഗായകന്‍ നാനൂറോളം സ്ഥാനാര്‍ഥികള്‍ക്കായി രണ്ടായിരത്തിലധികം പാട്ടുകള്‍ പാടി തിരഞ്ഞെടുപ്പ് പ്രചരണപാട്ടിലും മുന്നില്‍. അശ്‌റഫ് കൊടുവള്ളിയാണ് ഈ വര്‍ഷത്തെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാട്ടിന്റെ കാര്യത്തില്‍ വന്‍ വിജയം ഉറപ്പിച്ചത്.
ഇത്രയും പാട്ടുകള്‍ പാടാനൊക്കുമോ, സംഗീതം ചെയ്യാന്‍ കഴിയുമോ എന്നൊക്കെ ആലോചിച്ച് വായനക്കാര്‍ വിഷമിക്കണ്ട. പരിപാടി എല്ലാം ചുളുവില്‍ ഒപ്പിച്ചതാണ്. ഇടത് വലത് മുന്നണികള്‍ ഭരിക്കുന്ന പഞ്ചായത്തുകളില്‍ വികസന നേട്ടവും പെരുമയും പറഞ്ഞും പ്രതിപക്ഷ പഞ്ചായത്തുകളില്‍ അഴിമതിയും വികസന മുരടിപ്പും പറയുന്ന പാട്ടുകളും ആദ്യമേ തയാറാക്കി. ആവശ്യക്കാര്‍ പാട്ട് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ പഞ്ചായത്ത്, പേര്, ചിഹ്‌നം, വാര്‍ഡ് എന്നീ പേരുകള്‍ മാറ്റി ഓരോരുത്തര്‍ക്കും വേണ്ട പാട്ടുകള്‍ തയാറാക്കുകയായിരുന്നു. ആദ്യമേ തയാറാക്കിയ പാട്ടുകള്‍ വാട്‌സ് ആപ്പ് വഴി സംസ്ഥാനത്തെ പത്തോളം റിക്കാര്‍ഡിങ് സ്റ്റുഡിയോകളിലേക്ക് എത്തിച്ചു. ഇവര്‍ ഉടനെ സ്ഥാനാര്‍ഥികളുടെ മൊബൈല്‍ ഫോണുകളിലേക്കും എത്തിക്കുന്ന തന്ത്രമായി അശ്‌റഫ് പയറ്റിയത്.
തിരുവനന്തപുരം കൊല്ലം തുടങ്ങിയ തെക്കന്‍ ജില്ലകളിലേക്കും മാപ്പിളപാട്ടിന്റെ ഈണം എത്തിക്കാനും ഈ പാട്ടുകാരന് സാധിച്ചു. രസകരമായ മറ്റൊരു കാര്യം. സ്ഥാനാര്‍ഥി ജയിച്ചോ തോറ്റോ എന്നറിയാന്‍ ഏഴിന് വോട്ടെണ്ണല്‍ നടക്കണം. ഫലപ്രഖ്യാപനം വരണം. എന്നാല്‍ വിജയം ഉറപ്പിച്ച പല സ്ഥാനാര്‍ഥികളും 'വിജയപ്പാട്ടുകളും' ഇക്കുറി നേരത്തെ ആവശ്യപ്പെട്ടിരിക്കയാണെന്ന് അശ്‌റഫ് പറയുന്നു. തിരക്കിനിടയില്‍ പല സ്ഥാനാര്‍ഥികള്‍ക്കും ആദ്യം കിട്ടിയ പാട്ടുകളില്‍ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്‌നവും പഞ്ചായത്തിന്റെ പേരും മാറിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
Next Story

RELATED STORIES

Share it