malappuram local

തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്താന്‍ നേതാക്കള്‍ മടിക്കുന്നു

കൊണ്ടോട്ടി: യുഡിഎഫ് ബന്ധം വഷളായ കൊണ്ടോട്ടി മേഖലയിലേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്താനും നേതാക്കള്‍ മടിക്കുന്നു. മുസ്‌ലിം ലീഗിലെ മന്ത്രിമാരെത്തുമെങ്കിലും കോണ്‍ഗ്രസിലെ പ്രധാന നേതാക്കളൊന്നും കളത്തിലിറങ്ങാനിടയില്ല.
കോണ്‍ഗ്രസ്-സിപിഎമ്മുമായി പരസ്യമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന സാഹചര്യം വന്നതോടെയാണ് പ്രചാരണ രംഗത്ത് നിന്ന് നേതാക്കള്‍ വിട്ടു നില്‍ക്കുന്നത്. കൊണ്ടോട്ടി നഗരസഭ,മുതുവല്ലൂര്‍,വാഴക്കാട് പഞ്ചായത്തുകളിലെല്ലാം മുസ്‌ലിം ലീഗ്-കോണ്‍ഗ്രസ് ബന്ധം തകര്‍ന്നിരിക്കുകയാണ്. സിപിഎം മേഖലയില്‍ കൈകോര്‍ത്തിരിക്കുന്നത് കോണ്‍ഗ്രസായതിനാല്‍ സംസ്ഥാന രാഷ്ട്രീയം വിശദീകരിച്ച് വോട്ട് നേടാന്‍ സിപിഎം നേതാക്കള്‍ക്കുമാവില്ല.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലായി കാണുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള രാഷ്ട്രീയവും യുഡിഎഫ് ഭരണവും മുഖ്യ വിഷയമായി അവതരിപ്പിക്കുന്ന സിപിഎം നേതാക്കള്‍ക്ക് മേഖലിയില്‍ മുസ്‌ലിം ലീഗിനെതിരെ ആഞ്ഞടിക്കാന്‍ മാത്രമെ കഴിയുകയുളളൂ.മുസ്‌ലിം ലീഗ് നേതാക്കള്‍ക്കാവട്ടെ സിപിഎമ്മിനെ വിമര്‍ശിക്കാനാവുമെങ്കിലും കോണ്‍ഗ്രസിനെതിരെ പരസ്യമായി സംസാരിക്കാനുമാവില്ല. പ്രാദേശിക വിശയങ്ങളില്‍ ഒതുങ്ങി തിരഞ്ഞെടുപ്പ് കൊഴുപ്പിക്കാനാണ് പാര്‍ട്ടികളുടെ തീരുമാനം.
Next Story

RELATED STORIES

Share it