thrissur local

തിരഞ്ഞെടുപ്പ് പ്രചാരണം: ചാവക്കാട്ട് നഗരത്തിലെ കലാശക്കൊട്ടിന് പോലിസിന്റെ കൂച്ചുവിലങ്ങ്

ചാവക്കാട്: നഗരത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ കലാശക്കൊട്ടിന് പോലിസിന്റെ കൂച്ചുവിലങ്ങ്. പരസ്യം പ്രചാരണത്തിന്റെ സമാപന ദിവസം പ്രത്യേക സ്ഥലങ്ങളില്‍ അനൗണ്‍സ്‌മെന്റ് വാഹനങ്ങളും പ്രവര്‍ത്തകരും മറ്റും ഒരുമിച്ച് കൂടി റാലികള്‍ നടത്തുന്നതാണ് പോലിസ് വിലക്കിയിട്ടുള്ളത്. ഇത്തരം പ്രചാരണങ്ങള്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുന്നതിനു പുറമെ പൊതി ജനങ്ങളുടെ മൗലികാവകാശങ്ങളെ തടസ്സപ്പെടുത്തുന്നതാണെന്നും കാണിച്ചാണ് ചാവക്കാട് സിഐ എം കെ ജോണ്‍സണ്‍ ചാവക്കാട് സര്‍ക്കിള്‍ പരിധിയില്‍ കലാശക്കൊട്ട് അനുവദിക്കില്ലെന്ന് കാട്ടി രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് നോട്ടിസ് നല്‍കിയിട്ടുള്ളത്.
കൂടാതെ വരണാധികാരിയുടെ അനുമതി വാഹനത്തിന്റെ മുന്‍വശത്ത് കാണത്തക്കവിധത്തില്‍ പ്രദര്‍ശിപ്പിക്കുക, തിരഞ്ഞെടുപ്പിനോടനുബന്ധിച്ചോ വോട്ടെണ്ണലിനു ശേഷമോ ജാഥ, പൊതു യോഗം എന്നിവ നടത്തുന്നതിന് പോലിസില്‍ നിന്നും മുന്‍കൂട്ടി അനുമതി വാങ്ങണമെന്നും നോട്ടീസിലുണ്ട്. കൂടാതെ കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞടുപ്പില്‍ ചാവക്കാട് സര്‍ക്കിള്‍ പരിധിയില്‍ എട്ടു ക്രിമിനില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ഇത്തവണ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍ ശ്രദ്ധിക്കണമെന്നും പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it