Alappuzha local

തിരഞ്ഞെടുപ്പ് പ്രചാരണം; നേതാക്കളുടെ വാദപ്രതിവാദങ്ങള്‍ ചൂടുപിടിക്കുന്നു

ഹരിപ്പാട്: തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നേതാക്കള്‍ തമ്മിലുള്ള വാക്‌പോര് തുടരുന്നു. ജില്ലയിലെത്തിയ നേതാക്കളെല്ലാം പരസ്പരം കൊമ്പുകോര്‍ക്കുന്നതില്‍ മല്‍സരിക്കുകയാണ്.
എല്ലാ അഴിമതികളുടെയും നേതാവ് ഉമ്മന്‍ ചാണ്ടിയാണെന്നും ഉമ്മന്‍ ചാണ്ടിക്കെതിരേ കേരളത്തിന്റെ നാനാഭാഗത്തും ഉയര്‍ന്നു വരുന്ന അഴിമതി ആക്ഷേപങ്ങള്‍ മൂടിവയ്ക്കുന്ന ആളാണ് രമേശ് ചെന്നിത്തലയെന്നും വി എസ് അച്ചുതാനന്ദന്‍ പറഞ്ഞു. ഹരിപ്പാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പ്രസാദിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിംകളും, ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റ്കാരുമാണ് നരേന്ദ്ര മോഡിയുടെ ശത്രുക്കള്‍. പിന്നോക്കക്കാരെയും ദലിതരെയും വിദ്യഭ്യാസമേഖലയില്‍ നിന്നു അകറ്റി നിര്‍ത്തുന്ന നയങ്ങളാണ് മോഡി സര്‍ക്കാര്‍ പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടി കെ ദേവകുമാര്‍ അധ്യക്ഷത വഹിച്ചു. സിപിഐ കേന്ദ്രസെക്രേട്ടറിയറ്റ് അംഗം കെ ഇ ഇസ്മയില്‍, സ്ഥാനാര്‍ഥി പി പ്രസാദ്, എം സത്യപാലന്‍, എന്‍ സജീവന്‍, അഡ്വ. ബി രാജേന്ദ്രന്‍, എന്‍ സുകുമാര പിള്ള, അഡ്വ. മോഹന്‍ദാസ്, കെ എം ചന്ദ്രശര്‍മ്മ, എം സോമന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it