thiruvananthapuram local

തിരഞ്ഞെടുപ്പ് പ്രചാരണം;  ലഘുലേഖകളും പോസ്റ്ററുകളും പ്രസിദ്ധീകരിക്കുന്നവര്‍ നിബന്ധനകള്‍ പാലിക്കണം: ജില്ലാ കലക്ടര്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോസ്റ്ററുകളും ലഘുലേഖകളും പ്രസിദ്ധീകരിക്കുന്നവര്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള നിബന്ധനകള്‍ പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളലക്ടര്‍ ബിജു പ്രഭാകര്‍.
അച്ചടിക്കുന്ന എല്ലാ പ്രചാരണ സാമഗ്രികളുടെയും മുന്‍ പേജില്‍ അച്ചടിക്കുന്നയാളുടെ പേരും വിലാസവും ആര്‍ക്കുവേണ്ടിയാണ് അച്ചടിക്കുന്നതെന്ന വിവരവും വ്യക്തമാക്കണം.
പ്രചാരണ സാമഗ്രികള്‍ പ്രസിദ്ധീകരിക്കുന്നവരുടെ പേരും വിലാസവും യഥാര്‍ത്ഥമാണെന്ന സ്വയം സത്യവാങ്മൂലത്തിന്റെ രണ്ടു കോപ്പികള്‍ പരിചയക്കാരായ രണ്ടു പേര്‍ സാക്ഷ്യപ്പെടുത്തി പ്രിന്റര്‍ക്ക് സമര്‍പ്പിച്ചിരിക്കണം.
ഇത്തരം സത്യവാങ്മൂലങ്ങളില്ലാതെ തരഞ്ഞെടുപ്പ് സാമഗ്രികള്‍ അച്ചടിക്കുന്നവര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമം 127 എ വകുപ്പുപ്രകാരം നടപടിയെടുക്കും. പ്രചാരണ സാമഗ്രികള്‍ തലസ്ഥാന ജില്ലയിലാണ് അച്ചടിച്ചതെങ്കില്‍ സത്യവാങ്മൂലവും പ്രസിദ്ധീകരണത്തിന്റെ ഒരു പകര്‍പ്പും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും മറ്റു ജില്ലകളിലാണെങ്കില്‍ അതതു ജില്ലാ മജിസ്‌ട്രേറ്റുകള്‍ക്കും സമര്‍പ്പിക്കണം ഈ നിബന്ധനകള്‍ പാലിക്കാത്തവര്‍ക്ക് ആറുമാസം വരെ തടവോ, രണ്ടായിരം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്നതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it