Flash News

കേരളം മെയ് 16ന് പോളിങ് ബൂത്തിലേക്ക്, വോട്ടെണ്ണല്‍ 19ന്

കേരളം മെയ് 16ന് പോളിങ് ബൂത്തിലേക്ക്, വോട്ടെണ്ണല്‍ 19ന്
X
Vote

ന്യൂഡല്‍ഹി : കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 16ന് നടക്കും. 19നാണ് വോട്ടെണ്ണല്‍. കേരള അടക്കം നാലു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നു. ഇതോടെ ഇവിടങ്ങളില്‍ സര്‍ക്കാര്‍ പരിപാടികള്‍ക്ക് നിയന്ത്രണം വന്നു.കേരളത്തില്‍ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. നിയമസഭയുടെ കാലാവധി മെയ് 31നാണ് അവസാനിക്കുക.
അസമില്‍ ഏപ്രില്‍ 4, 11 തിയ്യതികളില്‍ രണ്ടു ഘട്ടമായി വോട്ടെടുപ്പ്്് നടക്കും. പശ്ചിമ ബംഗാളില്‍ ഏപ്രില്‍  4,  11,17,21,25,30, മെയ് അഞ്ച്  എന്നീ തിയ്യതികളിലായി ഏഴ് ഘട്ടമായി നടക്കും.
തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വോട്ടെടുപ്പ് മെയ് 16ന് തന്നെയാണ്.
കേരളത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഏപ്രില്‍ 22 ആണ്. സൂക്ഷ്മ പരിശോധന ഏപ്രില്‍ 30നാണ്. പത്രിക പിന്‍വലിക്കേണ്ട തിയ്യതി  മെയ് രണ്ട്്. തിരഞ്ഞെടുപ്പ്്് നടക്കുന്ന നാലു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി  17 കോടി വോട്ടര്‍മാരാണുള്ളത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദ് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തിയ്യതികള്‍ പ്രഖ്യാപിച്ചത്. വോട്ടെടുപ്പില്‍ നോട്ടയ്ക്ക് പ്രത്യേകമായി ചിഹ്നം നല്‍കിയിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ അവസാന ഭാഗത്താണ് നോട്ടയുടെ ചിഹ്നം. വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ ചേര്‍ക്കും.  ബംഗാളിലും അസ്സമിലും കേന്ദ്രസേനയെ വിന്യസിക്കും. പത്രിക നല്‍കുന്നതിന് 10 ദിവസം മുമ്പ് വരെ വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാവുന്നതാണ്.
Next Story

RELATED STORIES

Share it