malappuram local

തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാന്‍ വരണാധികാരികള്‍ ഇടപെടണം: ശുചിത്വമിഷന്‍

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതിന് വരണാധികാരികളുടെ ഇടപെടല്‍ തേടി ജില്ലാ ശുചിത്വമിഷന്‍.
പ്ലാസ്റ്റിക്ക് ബോര്‍ഡുകളും ഫഌക്‌സും കൊടിതോരണങ്ങളും സൃഷ്ടിക്കുന്ന പാരിസ്ഥിതിക ദുരന്തങ്ങള്‍ ലഘൂകരിക്കുന്നതിന് ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന വരണാധികാരികളുടെ യോഗത്തില്‍ ജില്ലാ ശുചിത്വമിഷന്‍ കോ-ഓഡിനേറ്റര്‍ ടി പി ഹൈദറലി, പ്രോഗ്രാം ഓഫിസര്‍ ജ്യോതിശ് എന്നിവര്‍ മാര്‍ഗരേഖ അവതരിപ്പിച്ചു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ മേഖലകളും സമ്പൂര്‍ണ മാലിന്യമുക്തമാക്കുകയാണ് ഇലക്ഷന്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ ലക്ഷ്യം. പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കി പൂര്‍ണമായും പരിസ്ഥിത സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തണം.
ഫഌക്‌സിനു പകരം അതേ രൂപഭാവങ്ങള്‍ നിലനിര്‍ത്തുന്ന തുണി, പേപ്പര്‍, ഇക്കോസൈന്‍ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ലഭ്യമാണ്.
പുനരുപയോഗിക്കാനോ പുന:ചംക്രമണത്തിന് വിധേയമാക്കാനോ പറ്റുന്ന തരത്തിലുള്ള സാധന സാമഗ്രികള്‍ ഉപയോഗിക്കണം.
Next Story

RELATED STORIES

Share it