thrissur local

തിരഞ്ഞെടുപ്പ് പരാജയം: കൊടുങ്ങല്ലൂര്‍ ലീഗില്‍ പൊട്ടിത്തെറി

കൊടുങ്ങല്ലൂര്‍: നഗരസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെടാന്‍ കാരണം രണ്ട് നേതാക്കളാണെന്ന് ആരോപിച്ച് പാര്‍ട്ടി ജില്ലാ കമ്മിറ്റിക്ക് പരാതി. തോല്‍വിക്ക് കാരണക്കാരായവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. മുസ്‌ലിംലീഗ് കൊടുങ്ങല്ലൂര്‍ മുന്‍സിപ്പല്‍ ജോ. സെക്രട്ടറി എം എ ഇബ്രാഹിം, കൊടുങ്ങല്ലൂര്‍ മണ്ഡലം വൈസ് പ്രസിഡന്റും പ്രവാസി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സി എസ് ഹുസൈന്‍ തങ്ങള്‍ എന്നിവരെ പാര്‍ട്ടിയുടെ അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന് കാണിച്ച് കൊണ്ട് മുസ്‌ലിംലീഗ് കൊടുങ്ങല്ലൂര്‍ മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ടി എ ബാവക്കുട്ടി, ജന. സെക്രട്ടറി യൂസഫ് പടിയത്ത് എന്നിവരാണ് ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കിയത്.
കൊടുങ്ങല്ലൂര്‍ നഗരസഭ വിയ്യത്തുകുളം വാര്‍ഡില്‍ മല്‍സരിച്ച മുസ്‌ലിംലീഗ് നേതാവും സിറ്റിങ് കൗണ്‍സിലറുമായ എം കെ മാലിക്, മാലിക്കിന്റെ മകളുടെ ഭര്‍ത്താവും മുസ്‌ലിംലീഗ് മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറിയുമായ വയലാര്‍ വാര്‍ഡില്‍ മല്‍സരിച്ച യൂസഫ് പടിയത്തും പരാജയപ്പെടാന്‍ കാരണക്കാരായ ഇരുവരെയും പുറത്താക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. യുഡിഎഫ് ലീഗിന് നല്‍കിയ മൂന്ന് വാര്‍ഡുകളിലും ലീഗ് സ്ഥാനാര്‍ഥികള്‍പരാജയപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it