തിരഞ്ഞെടുപ്പ് പരാജയം: കെപിസിസി മേഖലാ സമിതികളുടെ ആദ്യയോഗം നാളെ
BY Sumeera SMR11 Jun 2016 7:26 PM GMT
Sumeera SMR11 Jun 2016 7:26 PM GMT
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം പഠിക്കുന്നതിനായി കെപിസിസി ക്യാംപ് എക്സിക്യൂട്ടീവ് നിയോഗിച്ച 4 മേഖലാ സമിതികളുടെ യോഗം നാളെ ചേരും. കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ അധ്യക്ഷതയില്‍ രാവിലെ 11 മണിക്ക് ഇന്ദിരാ ഭവനിലായിരിക്കും യോഗം ചേരുകയെന്ന് ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫ് അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട അടങ്ങുന്ന മേഖലയിലെ പ്രശ്നങ്ങള്‍ പരിശോധിക്കുന്ന കമ്മിറ്റിയുടെ തലവന്‍ ജോണ്സണ് എബ്രഹാമായിരിക്കും. ബാബു പ്രസാദ്, ജയ്സണ്‍ ജോസഫ് എന്നിവരായിരിക്കും മേഖലാ സമിതിയിലെ അംഗങ്ങള്‍.
ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളുടെ കമ്മിറ്റിയുടെ തലവന്‍ ഭാരതിപുരം ശശിയും ശൂരനാട് രാജശേഖരന്, ബിന്ദുകൃഷ്ണ എന്നിവര്‍ അംഗങ്ങളുമായിരിക്കും. പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലയ്ക്കുള്ള കമ്മിറ്റിയെ നയിക്കുക സജീവ് ജോസഫായിരിക്കും പ്രഫ: ജി ബാലചന്ദ്രന്, അബ്ദുല്‍ മുത്തരിഫ് എന്നിവര്‍ അംഗങ്ങളും. വയനാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പരാജയം പരിശോധിക്കുന്ന കമ്മിറ്റിയുടെ കണ്‍വീനര്‍ വിഎ നാരായണനാണ്. കെ പി അനില്‍കുമാറും വി വി പ്രകാശും ഇതില്‍ അംഗങ്ങളുമായിരിക്കും. മേഖലാ സമിതികളുടെ ആദ്യയോഗമാണ് നാളെ ചേരുന്നത്.
തിരഞ്ഞെടുപ്പുപ്രവര്‍ത്തനത്തില്‍ പാര്‍ട്ടിയുടെ കീഴ്ഘടങ്ങള്‍ക്ക് വീഴ്ചപറ്റിയിട്ടുണ്ടോയെന്നതായിരിക്കും പ്രധാനമായും പരിശോധിക്കുക. കോണ്‍ഗ്രസ്സിന്റെ പരമ്പരാഗത വോട്ടുകള്‍ നഷ്ടപ്പെടാനിടയായതും പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും പരിശോധനയ്ക്കു വരും.
കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തെത്തിയ സ്ഥലങ്ങളില്‍ ബിജെപിക്ക് വോട്ടുവര്ധനവുണ്ടായിട്ടുണ്ട്. ഇതെല്ലാം മേഖലാസമിതികള്‍ പഠനവിധേയമാക്കും.

Next Story
RELATED STORIES
മസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMTയുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMT