kannur local

തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ ആറളം ആദിവാസി മേഖല സന്ദര്‍ശിച്ചു

ഇരിട്ടി: വ്യത്യസ്ത പ്രചാരണ പരിപാടികളിലൂടെ പോളിങ് ശതമാനം ഉയര്‍ത്തുകയെന്ന പരിപാടിയുടെ ഭാഗമായി കണ്ണൂര്‍, കാസര്‍കോട് ജില്ലയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള നിരീക്ഷകന്‍ ആറളം ആദിവാസി പുനരധിവാസ മേഖലയില്‍ സന്ദര്‍ശനം നടത്തി.
ആദിവാസികള്‍, യുവജനങ്ങള്‍, പ്രായമായവര്‍ എന്നിവരില്‍ പ്രചാരണം നടത്തി പോളിങ് ശതമാനം ഉയര്‍ത്തുകയാണ് ലക്ഷ്യം. കാംപസുകള്‍, കൂടുതല്‍ തൊഴിലാളികള്‍ ജോലിചെയ്യുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും പ്രചാരണ പരിപാടികളുമായി തിരഞ്ഞെടുപ്പ് സംഘങ്ങള്‍ രംഗത്തുണ്ട്.
ഭയരഹിതമായ വോട്ടിങ് ഉറപ്പുവരുത്തുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങളും പരിശോധിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് നിരീക്ഷകനായ എ ഒ നാങ്‌സാങ് ലാമ്പയാണ് ഫാം അദിവാസി പുനരധിവാസ മേഖലയില്‍ എത്തിയത്.
ഇരിട്ടി തഹസില്‍ദാറില്‍ നിന്നും പ്രദേശത്ത് കഴിഞ്ഞകാല പോളിങ് രീതികള്‍ മനസ്സിലാക്കിയ നിരീക്ഷകന്‍ പോളിങ് ഉയര്‍ത്താനുള്ള പ്രചാരണ പരിപാടികള്‍ക്ക് നിര്‍ദേശം നല്‍കി. 65 ശതമാനത്തില്‍ താഴെ പോളിങ് നടന്ന സ്ഥലങ്ങളില്‍ പ്രചാരണം ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.
പേരാവൂര്‍ നിയോജക മണ്ഡലം റിട്ടേണിങ് ഓഫിസര്‍ ഡിഎഫ്ഒ എ ജയമാധവന്‍, ഇരിട്ടി തഹസില്‍ദാര്‍ മുഹമ്മദ് യൂസുഫ്, അസിസ്റ്റന്റ് ഡയറക്ടര്‍ വി കെ രാമദാസ് എന്നിവരുമായി നിരീക്ഷകന്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.
Next Story

RELATED STORIES

Share it