kozhikode local

തിരഞ്ഞെടുപ്പ്: നാദാപുരത്ത് സുരക്ഷ ശക്തമാക്കുന്നു; പോലിസിന് വിദഗ്ധ പരിശീലനം

വാണിമേല്‍: മേഖലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ പോലിസ് മുന്നൊരുക്കങ്ങള്‍ തുടങ്ങി. അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ഏത് ഘട്ടത്തേയും നേരിടാന്‍ പോലിസിന് വിദഗ്ധ പരിശീലനം നല്‍കി തുടങ്ങി. ഇന്നലെ നാദാപുരം സബ്ബ് ഡിവഷന് കീഴിലുള്ള സ്റ്റേഷനുകളിലെ ഡിവൈഎസ്പി, സിഐമാര്‍,എസ്‌ഐമാര്‍, അഡീഷണല്‍ എസ്‌ഐ,എഎസ്‌ഐമാര്‍, പോലിസുകാര്‍ എന്നിവര്‍ക്ക് ചേലക്കാട് ക്വാറിയില്‍ ആയുധ പരിശീലനം നല്‍കി.
വെടിവയ്പ്പ്, ടിയര്‍സ്‌മോക്ക്, ടിയര്‍ ഷെല്‍, ഡേ മാര്‍ക്കര്‍, ഗ്രനേഡ്, സ്റ്റിഞ്ചര്‍, പ്ലാസ്റ്റിക്ക്, റബ്ബര്‍ ബുള്ളറ്റ് ഫയറിങ്ങ് ഉള്‍പ്പെടെയുള്ള പരിശീലനമാണ് നല്‍കിയത്. ഈ മേഖലയില്‍ നിന്ന് ഏറ്റവും പുതിയ ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തതിന്റെ വെളിച്ചത്തിലാണ് സുരക്ഷ ശക്തമാക്കുന്നത്. എന്ത് പ്രശ്‌നമുണ്ടായാലും നേരിടാന്‍ സേനയെ സജ്ജമാക്കുകയാണ് ചെയ്യുന്നത്. നാദാപുരം ഡിവൈഎസ്പി പ്രേംദാസ്, സിഐ സുനില്‍കുമാര്‍, കുറ്റിയാടി സി.ഐ ബിജു നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it