Idukki local

തിരഞ്ഞെടുപ്പ് തിരക്കിനിടയിലും തൊഴില്‍ കൈവിടാതെ യുവ സ്ഥാനാര്‍ഥി

മറയൂര്‍: തിരഞ്ഞെടുപ്പ് തിരക്കില്‍ വോട്ടര്‍•ാരെ കാണാനെത്തുന്നതുപോലെ തന്നെ കാര്‍ത്തി ആടുകളെയും തേടി എത്തും.
ആദിവാസി കോളനികളില്‍ നിന്നൂം ആടിനെയും കോഴിയെയും വാങ്ങി വില്‍പന നടത്തുന്ന താണ് മറയൂര്‍ ഗ്രാമപഞ്ചായത്തിലെ മുന്നാം വാര്‍ഡിലെ ഇടതു സ്ഥാനാര്‍ഥി കാര്‍ത്തി ഭൂമിനാഥന്റെ തൊഴില്‍.
വോട്ടര്‍മാരെ വീടുകളില്‍ ചെന്നു കണ്ട് വോട്ട് ഉറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലും തന്റെ ജീവിതമാര്‍ഗവും കാര്‍ത്തി മുറുകെപ്പിടിക്കുന്നു. ആദിവാസി ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന വനം വകൂപ്പിന്റെ ചില്ലയിലെ ലേലത്തിന് കൃത്യമായി ഭൂമിനാഥന്‍ എത്തുന്നൂ.
ആടിനെയും കോഴിയെയും വില്‍പന നടത്തുന്നുമുണ്ട്.
വിജയിച്ചു കഴിഞ്ഞാലും പാരമ്പര്യ തൊഴില്‍ കൈവിടാതെയുള്ള ജനസേവനമായിരിക്കും തന്റെ രീതിയെന്നു 30 കാരനായ കാര്‍ത്തി പറയുന്നു.
Next Story

RELATED STORIES

Share it