kasaragod local

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കും; ഉദ്യോഗസ്ഥര്‍ക്കു സൗജന്യ ചികില്‍സ ലഭ്യമാക്കും

കാസര്‍കോട്: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ ആരോഗ്യ കാര്യത്തിലുള്ള ക്ഷേമം ഉറപ്പാക്കാന്‍ മെഡിക്കല്‍ ഓഫിസര്‍മാരുടെ യോഗത്തില്‍ തീരുമാനിച്ചു. ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) ആര്‍ പി മഹാദേവകുമാര്‍ അധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പ്-പോളിങ ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ ജില്ലാ ലെവല്‍ വെല്‍ഫെയര്‍ ഓഫിസറായി സാമൂഹിക ക്ഷേമ ഓഫിസര്‍ ഡീന ഭരതനെ നിയമിച്ചു. നിയമസഭാമണ്ഡലതല കോ-ഓഡിനേറ്റര്‍മാരായി അഞ്ച് ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.
ഇലക്ടറല്‍ രജിസ്ട്രാര്‍ ഓഫിസര്‍മാരുടെ കീഴില്‍ മൂന്ന് പോളിങ് സ്റ്റേഷനില്‍ ഒരു വെല്‍ഫെയര്‍ ഓഫിസര്‍ എന്ന നിലയിലും നിയമനം നടത്തി. തിരഞ്ഞെടുപ്പ് ദിവസവും തൊട്ട് മുമ്പുള്ള ദിവസവും എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലും പോളിങ് ഡ്യൂട്ടിയുളള ഉദ്യോഗസ്ഥര്‍ക്ക് സൗജന്യ ചികില്‍സ ലഭ്യമാക്കും. വീല്‍ ചെയര്‍ സംബന്ധിച്ച വിവരങ്ങള്‍ കലക്ടറേറ്റിലോ ഡിഎംഒ ഓഫിസിലോ സാമൂഹികക്ഷേമ ഓഫിസിലോ മൂന്ന് ദിവസത്തിനകം ലഭ്യമാക്കണമെന്ന് മെഡിക്കല്‍ ഓഫിസര്‍മാരോട് നിര്‍ദ്ദേശിച്ചു.
കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സാമൂഹികക്ഷേമ ഓഫിസര്‍ ഡീനഭരതന്‍, ഡെപ്യൂട്ടി ഡിഎം ഒ ഡോ. എം സി വിമല്‍രാജ്, ഹുസൂര്‍ശിരസ്തദാര്‍ ജയലക്ഷ്മി, ജൂനിയര്‍ സൂപ്രണ്ട് എം വി രാജന്‍ സംബന്ധിച്ചു.
ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ ബോര്‍ഡിന് മുമ്പാകെ ഹാജരാവണം
കാസര്‍കോട്: ആരോഗ്യ കാരണങ്ങളാല്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്ക ാന്‍ അപേക്ഷ നല്‍കിയ ഉദ്യോഗസ്ഥ ര്‍ ഇന്നും നാളെയും കാസര്‍കോട് ജനറല്‍ ആശുപത്രിയി ല്‍ നടക്കുന്ന പ്രത്യേക ക്യാംപില്‍ മെഡിക്കല്‍ ബോര്‍ഡിന് മുമ്പാകെ ഹാജരാകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു.
രാവിലെ 9.30 മുതല്‍ ഒന്നുവരെ വരെയാണ് മെഡിക്കല്‍ േബ ാര്‍ഡ് പ്രവര്‍ത്തിക്കുക. കലക്ടറേറ്റില്‍ നിന്നും അറിയിപ്പ് ലഭിച്ചവരാണ് ഹാജരാകേണ്ടത്.
Next Story

RELATED STORIES

Share it