thrissur local

തിരഞ്ഞെടുപ്പ് ചുമതല: പരിശീലന ക്ലാസുകള്‍ ഇന്നുമുതല്‍

തൃശൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു നിയോഗിച്ചിട്ടുള്ള ജീവനക്കാരുടെ പരിശീലനം ഇന്ന് മുതല്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഇന്നും നാളെയുമായി പരിശീലനം പൂര്‍ത്തിയാകും. ത്രിതല പഞ്ചായത്തിലേക്കുള്ള മള്‍ട്ടിപോസ്റ്റ് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം, കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലേക്കുള്ള സിംഗിള്‍ പോസ്റ്റ് വോട്ടിംഗ് യന്ത്രം, മറ്റു വോട്ടിംഗ് നടപടികള്‍ എന്നിവ സംബന്ധിച്ച പ്രവര്‍ത്തന പരിചയമാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. ചാവക്കാട്, ഒരുമനയൂര്‍, വടക്കാഞ്ചേരി, മതിലകം, അന്തിക്കാട്, ചേര്‍പ്പ്, കൊടകര, ഇരിങ്ങാലക്കുട, മാള ബ്ലോക്ക് പഞ്ചായത്തുകളിലേയും കുന്നംകുളം, കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍, ചാവക്കാട്, വടക്കാഞ്ചേരി നഗരസഭകളിലേയും തൃശൂര്‍ കോര്‍പറേഷനിലെ ചില വാര്‍ഡുകളിലേയും പരിശീലന ക്ലാസുകളാണ് ഇന്നു നടക്കുക.
ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിലെ പരിശീലനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.
കടപ്പുറം, വടക്കേക്കാട് പഞ്ചായത്തുകളിലേത് ഇന്നു രാവിലെ പത്തുമുതലും ഒരുമനയൂര്‍, പുന്നയൂര്‍ക്കുളം പഞ്ചായത്തുകളിലേത് ഉച്ചയ്ക്കു രണ്ടിനും നടക്കും. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പരിശീലനം ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ നടക്കും. ചൂണ്ടല്‍, ചൊവ്വന്നൂര്‍ പഞ്ചായത്തുകളിലേത് രാവിലെ പത്തിനും കടവല്ലൂര്‍, കണ്ടാണശേരി ഉച്ചയ്ക്ക് രണ്ടിനും നടക്കും. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ പരിശീലനം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണ് നടക്കുക. രാവിലെ പത്തിന് ദേശമംഗലം, വരവൂര്‍ പഞ്ചായത്തുകളിലേയും ഉച്ചയ്ക്ക് രണ്ടുമുതല്‍ എരുമപ്പെട്ടി, മുള്ളൂര്‍ക്കര പഞ്ചായത്തുകളിലേതും നടക്കും.
പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ചേലക്കര, പഴയന്നൂര്‍ പഞ്ചായത്തുകളിലെ പരിശീലനം രാവിലേയും ഉച്ചയ്ക്കുമായി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലെ പരിശീലനം തൃശൂര്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണു നടക്കുക. മാടക്കത്തറ, നടത്തറ പഞ്ചായത്തുകളിലേത് രാവിലെ പത്തിനും പാണഞ്ചേരി പഞ്ചായത്തിലേത് ഉച്ചയ്ക്ക് രണ്ടിനും നടക്കും. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തിലെ പരിശീലനം പുഴയ്ക്കല്‍ ഇടിടിസി ഹാളില്‍ നടക്കും.
അടാട്ട്, അവണൂര്‍ പഞ്ചായത്തുകളിലേത് രാവിലെ പത്തിനും കൈപ്പറമ്പ്, മുളംകുന്നത്തുകാവ് പഞ്ചായത്തുകളിലേത് ഉച്ചയ്ക്കു രണ്ടിനും നടക്കും. തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ പരിശീലനം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണു നടക്കുക. ഏങ്ങണ്ടിയൂര്‍, നാട്ടിക പഞ്ചായത്തുകളുടെ പരിശീലനം രാവിലെ പത്തിനും തളിക്കുളം, വലപ്പാട് പഞ്ചായത്തുകളിലേത് ഉച്ചയ്ക്ക് രണ്ടിനും നടക്കും.
മതിലകം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണ് മതിലകം ബ്ലോക്ക് പരിശീലന പരിപാടി. എടത്തിരുത്തി, കൈപ്പമംഗലം പഞ്ചായത്തുകള്‍ക്ക് രാവിലെ പത്തിനും മതിലകം, പെരിഞ്ഞനം പഞ്ചായത്തുകള്‍ക്ക് ഉച്ചയ്ക്കു രണ്ടിനുമാണു പരിശീലനം.
അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിശീലനം പെരിങ്ങോട്ടുകര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. അന്തിക്കാട്, താന്ന്യം പഞ്ചായത്തുകള്‍ രാവിലെ പത്തിനും ചാഴൂര്‍, മണലൂര്‍ പഞ്ചായത്തുകള്‍ ഉച്ചയ്ക്കു രണ്ടിനും പരിശീലനത്തിനു ഹാജരാകണം. ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പരിശീലനം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. അവിണിശേരി, ചേര്‍പ്പ് പഞ്ചായത്തുകള്‍ക്കു രാവിലെ പത്തിനും പാറളം, വല്ലച്ചിറ പഞ്ചായത്തുകള്‍ക്ക് ഉച്ചയ്ക്ക് രണ്ടിനുമാണ് പരിശീലനം നടക്കുക.
കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ പരിശീലനം അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും. അളഗപ്പനഗര്‍, കൊടകര പഞ്ചായത്തുകളിലേത് രാവിലെ പത്തിനും മറ്റത്തൂര്‍ പഞ്ചായത്തിലേത് ഉച്ചയ്ക്ക് രണ്ടിനുമാണു നടക്കുക.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പരിശീലനം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. രാവിലെ പത്തിന് കാറളം, പറപ്പൂക്കര പഞ്ചായത്തുകള്‍ക്കും ഉച്ചയ്ക്കു രണ്ടിന് കാട്ടൂര്‍, മുരിയാട് പഞ്ചായത്തുകള്‍ക്കും പരിശീലനം നല്‍കും.
മാള ബ്ലോക്ക് പഞ്ചായത്ത് പരിശീലനം ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. രാവിലെ പത്തിന് ആളൂര്‍ പഞ്ചായത്തിനും ഉച്ചയ്ക്ക് രണ്ടിന് അന്നമനട, കുഴൂര്‍ പഞ്ചായത്തുകള്‍ക്കും പരിശീലനം നല്‍കും.
ചാലക്കുടി നഗരസഭ ജൂബിലി ബില്‍ഡിംഗ് ഹാളിലാണ് ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിനുള്ള പരിശീലനം നടക്കുക. കാടുകുറ്റി, കോടശേരി പഞ്ചായത്തുകള്‍ക്കുള്ള പരിശീലനം രാവിലെ പത്തിനും കൊരട്ടി, പരിയാരം പഞ്ചായത്തുകള്‍ക്കുള്ള പരിശീലനം ഉച്ചയ്ക്ക് രണ്ടിനും നടക്കും.
കൊടുങ്ങല്ലൂര്‍, കുന്നംകുളം, ഗുരുവായൂര്‍, ചാവക്കാട്, വടക്കാഞ്ചേരി നഗരസഭകളുടെ പരിശീലനം ഇന്നു നടക്കും. കൊടുങ്ങല്ലൂര്‍ നഗരസഭയ്ക്കുള്ള പരിശീലനം ശൃംഗപുരം ഗവ. എച്ച്എസ്എസ് ശതാബ്ദി ഓഡിറ്റോറിയത്തില്‍ രാവിലെ പത്തുമുതല്‍ തുടങ്ങും.
കുന്നംകുളം മുനിസിപ്പാലിറ്റി ടൗണ്‍ഹാളില്‍ കുന്നംകുളം നഗരസഭയുടേയും ഗുരുവായൂര്‍ മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ ഗുരുവായൂര്‍ നഗരസഭയുടേയും ചാവക്കാട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചാവക്കാട് നഗരസഭയുടേയും വടക്കാഞ്ചേരി ഗവ. ഗേള്‍സ് എല്‍പി സ്‌കൂളില്‍ വടക്കാഞ്ചേരി നഗരസഭയുടേയും പരിശീലനം രാവിലെ പത്തുമുതല്‍ തുടങ്ങും.
തൃശൂര്‍ കോര്‍പറേഷന്റെ പരിശീലനം അരണാട്ടുകര ടാഗോര്‍ സെന്റിനറി ഹാളിലാണു നടക്കുക. ഒന്നുമുതല്‍ 50 വരെയുള്ള പോളിംഗ് സ്റ്റേഷനുകള്‍ക്കുള്ള പരിശീലനം രാവിലെ പത്തിനും 51 മുതല്‍ 100 വരേയുള്ളതിനുള്ളത് ഉച്ചയ്ക്ക് രണ്ടിനും നടക്കും. ബാക്കിയുള്ള പഞ്ചായത്തുകളിലേയും ബൂത്തുകളിലേയും പരിശീലനം 27ന് രാവിലെ പത്തു മുതല്‍ തുടരും.
Next Story

RELATED STORIES

Share it