Kottayam Local

തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; ജില്ലയില്‍ മല്‍സരിക്കാന്‍ 82 സ്ഥാനാര്‍ഥികള്‍

കോട്ടയം: ജില്ലയില്‍ ഇന്നലെ അഞ്ചു നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതോടെ സ്ഥാനാര്‍ഥികളുടെ ചിത്രം തെളിഞ്ഞു. 82 സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്തുള്ളതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ സ്വാഗത് ഭണ്ഡാരി അറിയിച്ചു.
ജില്ലയില്‍ ഏറ്റവുമധികം മല്‍സരാര്‍ഥികളുള്ളത് പൂഞ്ഞാര്‍ മണ്ഡലത്തിലാണ്. 17 സ്ഥാനാര്‍ഥികള്‍. ചങ്ങനാശ്ശേരിയാണ് രണ്ടാംസ്ഥാനത്ത്.
ഇവിടെ 10 പേര്‍ മല്‍സരരംഗത്തുണ്ട്. മൂന്നാമത് പുതുപ്പള്ളി. ഇവിടെ മല്‍സര രംഗത്തുള്ളത് ഒമ്പതു പേര്‍. കോട്ടയം, ഏറ്റുമാനൂര്‍, വൈക്കം, പാലാ, കാഞ്ഞിരപ്പള്ളി എന്നീ മണ്ഡലങ്ങളില്‍ എട്ടു പേര്‍ വീതം മല്‍സരരംഗത്തുണ്ട്. കടുത്തുരുത്തിയിലാണ് ഏറ്റവും കുറവ്.
ആറുപേരാണ് ഇവിടെ മല്‍സരിക്കുന്നത്. പാലാ നിയോജക മണ്ഡലത്തില്‍ സാബു എബ്രഹാം, റിജോ ജോസഫ് എന്നിവര്‍ പത്രിക പിന്‍വലിച്ചു.
Next Story

RELATED STORIES

Share it