Idukki local

തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു; ഇടുക്കിയില്‍ മല്‍സരരംഗത്ത് 41 പേര്‍

തൊടുപുഴ: ഇടുക്കിയില്‍ തിരഞ്ഞെടുപ്പ് മല്‍സരരംഗത്ത് 41പേര്‍. 12 പേര്‍ ഇന്നലെ പത്രികകള്‍ പിന്‍വലിച്ചതോടെയാണ് ഇത്. ദേവികുളം-10, ഉടുമ്പന്‍ചോല-ഏഴ് ,തൊടുപുഴ- 10,ഇടുക്കി-ഏഴ് പീരുമേട്-ഏഴ് എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികളുടെ നില.ഇടുക്കിയില്‍ ഒന്ന്,ദേവികുളം-രണ്ട്,ഉടുമ്പഞ്ചോല-അഞ്ച്,പീരുമേട് ഒന്ന്,തൊടുപുഴ -മൂന്ന് എന്നിങ്ങനെയാണ് മല്‍സരാര്‍ഥികള്‍ ഇന്നലെ പത്രികകള്‍ പിന്‍വലിച്ചത്.ആകെ 63 പത്രികകളാണ് ആകെ ലഭിച്ചിരുന്നത്.അവയില്‍ എട്ടെണ്ണം സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു.ജില്ലയിലെ മണ്ഡലങ്ങളും സ്ഥാനാര്‍ഥികളും.
മണ്ഡലങ്ങളില്‍ പ്രമുഖ വിമത സ്ഥാനാര്‍ഥികളില്ലെന്നതാണ് ഇടുക്കിയുടെ മല്‍സര രംഗത്തെ പ്രത്യേകത.എന്നാല്‍ ഇടതു യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ആശങ്കകളുയര്‍ത്തുന്ന ഘടകങ്ങളും അവരുടെ സ്ഥാനാര്‍ഥികളും കളത്തിലിടം പിടിച്ചിട്ടുണ്ട് താനും.ദേവികുളം പീരുമേട്,ഉടുമ്പഞ്ചോല മണ്ഡലങ്ങളില്‍ എഐഎഡിഎംകെ സ്ഥാനാര്‍ഥികള്‍ സ്ഥാനാര്‍ഥികള്‍ ശക്തമായി രംഗത്തുണ്ട്.ദേവികുളത്ത് പൊമ്പിളൈ ഒരുമൈ സ്ഥാനാര്‍ഥിയും സജീവമാണ്.ജില്ലയില്‍ പേരിനെങ്കിലും വിമത പരിവേഷമുള്ളത് ദേവികുളത്ത് ദളിത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന സി കെ ഗോവിന്ദനു മാത്രമാണ്.
ഇദ്ദേഹമാകട്ടെ തുടര്‍ച്ചയായി ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ മല്‍സരിക്കാറുള്ള ആളുമാണ്.ചിത്രം തെളിഞ്ഞതോടെ ഇനി ജില്ലയില്‍ തിരഞ്ഞെടുപ്പുരംഗം കൂടുതല്‍ സജീവമാകും. വരുംനാളുകളില്‍ തിരഞ്ഞെടുപ്പിന്റെ ചൂടേറുമെന്നതില്‍ സംശയമില്ല.മണ്ഡലങ്ങളും സ്ഥാനാര്‍ഥികളും ചുവടെ-
ഇടുക്കി:അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ്,(ജനാധിപത്യ കേരള കോണ്‍ഗ്രസ്) റോഷി അഗസ്റ്റിന്‍,കേരള കോണ്‍ഗ്രസ് (എം) ബാബു കോഴിമല (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ) ,ബിജു മാധവന്‍,(എന്‍ഡിഎ).സാബു കൊച്ചുപറമ്പില്‍,ബഹുജന്‍ സമാജ് പാര്‍ട്ടി,പി ടി പൂങ്കുടി (സ്വതന്ത്രന്‍),ഇടുക്കി രവി (സ്വതന്ത്രന്‍).
ദേവികുളം:എ കെ മണി (കോണ്‍ഗ്രസ് ഐ), എസ് രാജേന്ദ്രന്‍ (സിപിഎം),എന്‍ ചന്ദ്രന്‍-(എന്‍ഡിഎ), ആര്‍ എം ധനലക്ഷ്മി(എഐഎഡിഎംകെ), ജെ രാജേശ്വരി (പൊമ്പിളൈ ഒരുമൈ).രാജേന്ദ്രന്‍ ആര്‍-(പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി) ,കെ പി അയ്യപ്പന്‍-(സ്വതന്ത്രന്‍), സി കെ ഗോവിന്ദന്‍ (സ്വതന്ത്രന്‍),പാണ്ടിരാജ് (സ്വതന്ത്രന്‍), കെ മണികണ്ഠന്‍-(സ്വതന്ത്രന്‍),
ഉടുമ്പന്‍ചോല:എം എം മണി (സിപിഎം),അഡ്വ.സേനാപതി വേണു(കോണ്‍ഗ്രസ് ഐ), ഷാനവാസ് ബക്കര്‍ (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ),സജി പറമ്പത്ത് (എന്‍ഡിഎ), ബി സോമന്‍ (എഐഎഡിഎംകെ) .രാജു മഞ്ഞക്കുന്നേല്‍(ബഹുജന്‍ സമാജ് പാര്‍ട്ടി),എം ജെ ഫ്രാന്‍സിസ് (സ്വതന്ത്രന്‍).
പീരുമേട്: ഇ എസ് ബിജിമോള്‍ (സി.പി.ഐ) ,അഡ്വ. സിറിയക് തോമസ് (കോണ്‍ഗ്രസ് ഐ), കുമാര്‍ ( എന്‍ഡിഎ), അബ്ദുല്‍ ഖാദര്‍ (എഐഎഡിഎംകെ).ബെന്നി തോമസ്(ബഹുജന്‍ സമാജ് പാര്‍ട്ടി),
ജോസഫ് എം ടി(സ്വതന്ത്രന്‍), രാമസ്വാമി ഗോവിന്ദന്‍(സ്വതന്ത്രന്‍).
തൊടുപുഴ:പി ജെ ജോസഫ് (കേരള കോണ്‍ഗ്രസ് (എം), റോയി വാരിക്കാട്ട് (സി.പി.എം സ്വതന്ത്രന്‍), പ്രവീണ്‍ (എന്‍ഡിഎ) റോയ് അറയ്ക്കല്‍ (എസ്.ഡി.പി.ഐ).പി ജെ അമ്പിളി,ബഹുജന്‍ സമാജ് പാര്‍ട്ടി ,നിഷ ജിമ്മി, (എസ്‌യുസിഐ),നജീബ് കളരിക്കല്‍(പിഡിപി),പരീത്,(സ്വതന്ത്രന്‍),കെ എം വീനസ്,(സ്വതന്ത്രന്‍) സന്തോഷ് പി കെ(സ്വതന്ത്രന്‍).
Next Story

RELATED STORIES

Share it