Pathanamthitta local

തിരഞ്ഞെടുപ്പ്: ചട്ടം ലംഘിച്ചാല്‍ ആപ്പിലാവും

പത്തനംതിട്ട: ജില്ലയില്‍ മേയ് 16ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളോ, സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരോ ചട്ടലംഘനം നടത്തിയാല്‍ 'ആപ്പില്‍' കുരുങ്ങും. തെളിവ് സഹിതം അകപ്പെടുമെന്നതിനാല്‍ കുരുക്കഴിക്കാന്‍ പ്രയാസമാവും.
നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത സോഷ്യല്‍ വിജിലന്റ് എന്ന ആന്‍ഡ്രോയിഡ് ആപ് വഴിയാണ് ചട്ടലംഘനം പകര്‍ത്താവുന്നത്. ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് ആര്‍ക്കും ചട്ടലംഘനം പകര്‍ത്തി അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താം. ചട്ടലംഘനം തെളിഞ്ഞാല്‍ നടപടി ഉറപ്പ്.
ചട്ടലംഘനം നടന്ന മണ്ഡലം, പഞ്ചായത്ത്, സ്ഥലം എന്നിവയും ചിത്രവും വീഡിയോ ദൃശ്യവും രേഖപ്പെടുത്താം. ജിപിഎസ് സിസ്റ്റം വഴി ചട്ടലംഘനം നടന്ന സ്ഥലം വിവിധ സ്‌ക്വാഡുകള്‍ കണ്ടെത്തും. നടപടി സ്വീകരിച്ചാല്‍ പരാതിക്കാരന് എസ്എംഎസ് വഴി അറിയിപ്പ് കിട്ടും.
പരാതിക്കാരനെ സംബന്ധിക്കുന്ന വിവരം രഹസ്യമായി സൂക്ഷിക്കും. ആപ്ലിക്കേഷന്‍ മൊബൈല്‍ ഫോണില്‍ സൗജന്യമായി ലഭിക്കാന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ീെരശമഹ ്ശഴശഹമിലേ എന്ന് തിരഞ്ഞെടുത്താല്‍ മതി. http://tiny.cc/vigilante സന്ദര്‍ശിച്ചാലും ലഭിക്കും.
Next Story

RELATED STORIES

Share it