kozhikode local

തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍; നാദാപുരത്തും പേരാമ്പ്രയിലും പോലിസ് റൂട്ട് മാര്‍ച്ച് നടത്തി

വാണിമേല്‍: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നാദാപുരം മേഖലയിലെ പ്രശ്‌ന സാധ്യതാ ബൂത്തുകളുള്ള സ്ഥലങ്ങളില്‍ പോലിസ് സേന റൂട്ട്മാര്‍ച്ച് നടത്തി. പാറക്കടവ്, വളയം, അന്തിയേരി, വാണിമേല്‍, നാദാപുരം, തൂണേരി, വെളളൂര്‍, പുറമേരി, ഇരിങ്ങണ്ണൂര്‍, കല്ലാച്ചി എന്നിവിടങ്ങളിലാണ് നാദാപുരം സി ഐ എന്‍ സുനില്‍ കുമാര്‍, എസ്‌ഐ എം പി രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ സായുധ സേന റൂട്ട് മാര്‍ച്ച് നടത്തിയത്.
നാദാപുരം 120, വളയം 78, കുറ്റിയാടി 103, തൊട്ടില്‍പ്പാലം 19, പേരാമ്പ്ര 14, പെരുവണ്ണാമുഴി 10, കൂരാച്ചുണ്ട് 21 എന്നിങ്ങനെയാണ് പ്രശ്‌ന ബാധിത ബൂത്തുകളുടെ എണ്ണം. ഇതില്‍ വളയം പോലിസ് പരിധിയിലെ അഭയഗിരി ഗവണ്‍മെന്റ് വെല്‍ഫെയര്‍ എല്‍പി സ്‌കൂള്‍ കണ്ടിവാതുക്കല്‍, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ ചിറ്റാരി, വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍, കുറ്റിയാടിയിലെ ഇന്ദിരാ നഗര്‍ അങ്കണവാടി, തിനൂര്‍ വില്ലേജ്, തൊട്ടില്‍പ്പാലത്തെ സെന്റ് ജോര്‍ജ് എല്‍പി പൂതംപാറ, സെന്റ് തോമസ് എല്‍പി മുറ്റത്തെപ്ലാവ്, കൂരാച്ചുണ്ടിലെ കെഎച്ച്ഇപി കക്കയം, പെരുവണ്ണാമൂഴിയിലെ പൂഴിത്തോട് ഐസിയുപി സ്‌കൂള്‍, മുതുകാട് പ്ലാന്റേഷന്‍ ജിയുപി സ്‌കൂള്‍, മുതുകാട് ജിയുപി സ്‌കൂള്‍ എന്നീ ബൂത്തുകള്‍ മാവോവാദി ഭീഷണി നിലനില്‍ക്കുന്ന ബൂത്തുകളാണ്.
ഇവിടങ്ങളില്‍ തണ്ടര്‍ബോള്‍ട്ടും കാവലിനുണ്ടാകും. വളയം, കുറ്റിയാടി, നാദാപുരം, തൊട്ടില്‍പ്പാലം പോലിസ് സ്‌റ്റേഷനുകള്‍ക്കായി രണ്ട് ഡിവൈഎസ്പിമാരുടെയും 20 എസ് ഐമാരുടെയും നേതൃത്വത്തില്‍ ഇരുന്നൂറോളം സ്‌പെഷ്യല്‍ എആര്‍ പോലിസും കെഎപി രണ്ടാം ബറ്റാലിയനിലെ നൂറ് പേരും എംഎസ്പിയിലെ നാല്‍പത്തി ഒമ്പതുപേരും, തണ്ടര്‍ബോള്‍ട്ടിലെ 24 കമാന്റോസ് സേനാംഗങ്ങളും നാദാപുരത്തെത്തി.
പേരാമ്പ്ര: തിരഞ്ഞെടുപ്പ് ക്രമീകരണത്തിന്റെ ഭാഗമായി പേരാമ്പ്രയിലും പരിസരപ്രദേശങ്ങളിലും പോലീസ് റൂട്ട് മാര്‍ച്ച് നടത്തി. പേരാമ്പ്ര ടൗണ്‍, വെള്ളിയൂര്‍, കായണ്ണ, കൂരാച്ചുണ്ട്, ചക്കിട്ടപാറ, കടിയങ്ങാട് എന്നിവിടങ്ങളില്‍ സന്നാഹത്തോടെയാണ് പോലിസ് റൂട്ട് മാര്‍ച്ച് നടത്തിയത്.
പ്രശ്‌ന സാധ്യതാ ബൂത്തുകളില്‍ കൂടുതല്‍ സേനയെ വിന്യസിക്കാനും കര്‍ശന പട്രോളിങ് സംവിധാനമൊരുക്കാനും ധാരണയായി.
Next Story

RELATED STORIES

Share it