Kerala

തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംവരണപ്പട്ടിക പുറത്തിറക്കി

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിനുള്ള ത്രിതല പഞ്ചായത്തുകളിലെ സംവരണ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനങ്ങളില്‍ ഏഴെണ്ണം സ്ത്രീകള്‍ക്കും ഒരെണ്ണം പട്ടികജാതിക്കാര്‍ക്കും സംവരണം ചെയ്താണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലാപ്പഞ്ചായത്തുകളാണ് സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുള്ളത്. മലപ്പുറം ജില്ലാപ്പഞ്ചായത്ത് പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ 941 ഗ്രാമപ്പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനങ്ങളില്‍ 417 എണ്ണവും സ്ത്രീകള്‍ക്കാണ്. 46 എണ്ണം പട്ടികജാതി സ്ത്രീകള്‍ക്കും 46 എണ്ണം പട്ടികജാതിക്കാര്‍ക്കും എട്ടെണ്ണം പട്ടികവര്‍ഗ സ്ത്രീകള്‍ക്കും എട്ടെണ്ണം പട്ടികവര്‍ഗക്കാര്‍ക്കും സംവരണം ചെയ്താണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. 152 ബ്ലോക്ക്പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനങ്ങളില്‍ 67 എണ്ണം സ്ത്രീകള്‍ക്കും എട്ടെണ്ണം പട്ടികജാതി സ്ത്രീകള്‍ക്കും ഏഴെണ്ണം പട്ടികജാതിക്കാര്‍ക്കും രണ്ടെണ്ണം പട്ടികവര്‍ഗ സ്ത്രീകള്‍ക്കും ഒരെണ്ണം പട്ടികവര്‍ഗക്കാര്‍ക്കും സംവരണം ചെയ്തും കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.

ബ്ലോക്ക്പഞ്ചായത്തുകളിലെ സംവരണംപട്ടികജാതി സ്ത്രീകള്‍ക്ക് സംവരണം ചെയ്തിട്ടുള്ള ബ്ലോക്കുകള്‍: അതിയനൂര്‍, അഞ്ചല്‍, പട്ടണക്കാട്, വടവുകോട്, കൊടകര, ചിറ്റൂര്‍, പെരിന്തല്‍മണ്ണ, കുന്നമംഗലം. പട്ടികജാതിക്കാര്‍ക്ക് സംവരണം ചെയ്തിട്ടുള്ള ബ്ലോക്കുകള്‍: മുഖത്തല, കോന്നി, പള്ളം, അടിമാലി, ചൊവ്വന്നൂര്‍, ഒറ്റപ്പാലം, അരീക്കോട്. പട്ടികവര്‍ഗ സ്ത്രീകള്‍ക്ക് സംവരണം ചെയ്ത ബ്ലോക്കുകള്‍: അട്ടപ്പാടി, മാനന്തവാടി. പട്ടിക വര്‍ഗത്തിന് സംവരണം ചെയ്തിട്ടുള്ള ബ്ലോക്ക്: ദേവികുളം. സ്ത്രീകള്‍ക്ക് സംവരണം ചെയ്തിട്ടുള്ള ബ്ലോക്കുകള്‍: നേമം, കിളിമാനൂര്‍, പെരുങ്കടവിള, പാറശ്ശാല, പോത്തന്‍കോട്, ചടയമംഗലം, ശാസ്താംകോട്ട, വെട്ടിക്കവല, ഇത്തിക്കര, ചവറ, പറക്കോട്, റാന്നി, മല്ലപ്പള്ളി, പന്തളം, ഭരണിക്കാവ്, ആര്യാട്, കഞ്ഞിക്കുഴി, ചെങ്ങന്നൂര്‍, തൈക്കാട്ടുശ്ശേരി, വെളിയനാട്, കാഞ്ഞിരപ്പള്ളി, മടപ്പള്ളി, ഉഴവൂര്‍, കടുത്തുരുത്തി, വൈക്കം, അഴുത, കട്ടപ്പന, ഇളംദേശം, വാഴക്കുളം, കോതമംഗലം, പാറക്കടവ്, മുവാറ്റുപുഴ, കൂവപ്പടി, മുളന്തുരുത്തി, പഴയന്നൂര്‍, ഒല്ലൂക്കര, ചാലക്കുടി, അന്തിക്കാട്, തളിക്കുളം, ചേര്‍പ്പ്, മുല്ലശ്ശേരി, തൃത്താല, പാലക്കാട്, മലമ്പുഴ, കുഴല്‍മന്ദം, കൊല്ലങ്കോട്, വണ്ടൂര്‍, കൊണ്ടോട്ടി, മലപ്പുറം, തിരൂര്‍, മങ്കട, പൊന്നാനി, കൊടുവള്ളി, ബാലുശ്ശേരി, ചേളന്നൂര്‍, പേരാമ്പ്ര, പന്തലായനി, കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി, തളിപ്പറമ്പ്, കല്യാശ്ശേരി, ഇരിക്കൂര്‍, ഇരിട്ടി, പേരാവൂര്‍, കാഞ്ഞങ്ങാട്, നീലേശ്വരം, കാറഡുക്ക.
Next Story

RELATED STORIES

Share it