തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിനു മുമ്പ് തീരുമാനിച്ച ക്ഷേമപെന്‍ഷനുകളും സൗജന്യ റേഷനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടയുകയാണെങ്കില്‍ അത് പട്ടിണിപ്പാവങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി. ഇക്കാര്യം എത്രയും വേഗം പരിഗണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കണമെന്നു സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥന് അയച്ച ഉത്തരവില്‍ കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.
മറ്റു സംസ്ഥാനങ്ങളില്‍ ഏപ്രില്‍ ആദ്യംമുതല്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണു തിരഞ്ഞെടുപ്പ് തിയ്യതി നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍ അതുകാരണം ഭരണസ്തംഭനം ഉണ്ടാവാതെ നോക്കേണ്ടതാണെന്നു നടപടിക്രമത്തില്‍ പറയുന്നു. നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന ക്ഷേമപെന്‍ഷനുകളും പദ്ധതികള്‍ പ്രകാരമുള്ള ധനസഹായങ്ങളും തടയേണ്ടതില്ലെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ പ്രാഥമിക അഭിപ്രായമെന്ന് ജെ ബി കോശി ചൂണ്ടിക്കാണിച്ചു.
Next Story

RELATED STORIES

Share it