Kottayam Local

തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: പൂഞ്ഞാര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥി പി സി ജോര്‍ജിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പൂഞ്ഞാര്‍ തെക്കേക്കര ടൗണില്‍ ഇലക്ഷന്‍ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു. ശേഷം പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ ചോലത്തടം, പാതാമ്പുഴ, മുക്കുഴി, പയ്യാനിത്തോട്ടം, കടലാഴിമറ്റം, പൂഞ്ഞാര്‍ ടൗണ്‍, പെരിങ്ങളം, കല്ലേകുളം, ആലുംതറ എന്നിവിടങ്ങളില്‍ പര്യടനം നടത്തി.
ഇന്നലെ വൈകീട്ട് കൂട്ടിക്കല്‍ പഞ്ചായത്തിലെ ഏന്തയാറില്‍ നടന്ന പൊതുയോഗത്തില്‍ പി സി ജോര്‍ജ് സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് സണ്ണി ഞര്‍ളക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ മുഹമ്മദ് സക്കീര്‍, ജില്ലാ പഞ്ചായത്തംഗം ലിസി സെബാസ്റ്റ്യന്‍, റോഷ്‌നി ടോമി, പഞ്ചായത്ത് പ്രസിഡന്റ്  ഷൈനി സന്തോഷ്, സണ്ണി പാറയടിയില്‍ സംസാരിച്ചു.കൂടാതെ പൂഞ്ഞാര്‍ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി സി ജോര്‍ജ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജില്‍ സന്ദര്‍ശനം നടത്തി വോട്ട് അഭ്യര്‍ഥിച്ചു.
പ്രിന്‍സിപ്പല്‍, അധ്യാപകര്‍ എന്നിവരുമായി സംസാരിച്ചതിനുശേഷം വിദ്യാര്‍ഥികളോട് വോട്ട് അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it