തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കെതിരേ പി പി തങ്കച്ചന്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന്റെ പേരില്‍ കുടിവെള്ളവിതരണംപോലും തടസ്സപ്പെടുകയാണെന്നും ഇത് അനുവദിക്കാനാവില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍.
ചീഫ് ഇലക്ടറല്‍ ഓഫിസര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും തങ്കച്ചന്‍ പറഞ്ഞു. യുഡിഎഫ് യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലയിടത്തും കുടിവെള്ളവിതരണം തടസ്സപ്പെട്ടു. പെരുമാറ്റച്ചട്ടത്തിന്റെ പേരുപറഞ്ഞ് അവശ്യസഹായങ്ങളെല്ലാം പിടിച്ചുവയ്ക്കുന്നതു ശരിയായ നടപടിയല്ല. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ ചികില്‍സാ സഹായം നല്‍കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടസ്സംനില്‍ക്കുകയാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടികളില്‍ നിന്നു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിന്‍മാറണമെന്നും തങ്കച്ചന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it