kasaragod local

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ നോഡല്‍ ഓഫിസര്‍മാരുടെ യോഗം അവലോകനം ചെയ്തു.
ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ ഇ ദേവദാസന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗമാണ് ഒരുക്കങ്ങള്‍ വിലയിരുത്തിയത്.
വോട്ടെടുപ്പ് ദിവസം പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റരീതിയില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്തു.
തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ആര്‍ പി മഹാദേവകുമാര്‍, എഡിഎം വി പി മുരളീധരന്‍, നോഡല്‍ ഓഫിസര്‍മാരായ ഡെപ്യൂട്ടി കലക്ടര്‍ (എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ സെല്‍) കെ അംബുജാക്ഷന്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ എന്‍എച്ച്) പി ഗോവിന്ദന്‍, ഹുസൂര്‍ ശിരസ്തദാര്‍ ജയലക്ഷ്മി, അഡീഷണല്‍ തഹസില്‍ദാര്‍ ജയരാജന്‍ വെക്കത്ത്, സ്‌പെഷല്‍ തഹസില്‍ദാര്‍ രാമചന്ദ്രന്‍, വി എ ജൂഡി, കെ ഉദയകുമാര്‍, എംവിഐ കെ രാജീവ് കുമാര്‍, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ കെ നാരായണന്‍ കുട്ടി, തിരഞ്ഞെടുപ്പ് വിഭാഗം ജെഎസ് വി കെ രാജന്‍, ഇന്‍ഫര്‍മേഷന്‍ ഓഫിസിലെ അസി. എഡിറ്റര്‍ എം മധുസൂദനന്‍ എന്നിവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it