Pathanamthitta local

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി

പത്തനംതിട്ട: അഞ്ചിന് നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ക്രമീകരണങ്ങള്‍ ജില്ലാ കലക്ടര്‍ എസ് ഹരികിഷോറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം വിലയിരുത്തി. നവംബര്‍ നാല്, അഞ്ച് തിയ്യതികളില്‍ ഇ.വി.എം ഉള്‍പ്പെടെ പോളിങ് സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങളില്‍ ജീവനക്കാര്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണമൊരുക്കും. ശുചീകരണത്തിനും വാളണ്ടിയര്‍മാരെ നിയോഗിക്കും.
പോളിങ് ബൂത്തിലെ ക്രമീകരണങ്ങള്‍ ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ ഉറപ്പ് വരുത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
പോസ്റ്റല്‍ ബാലറ്റ് അയ്ക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണം. രണ്ടിന് ലഭിക്കുന്ന അപേക്ഷകള്‍ മൂന്നിന് ഉച്ചയ്ക്ക് അയയ്ക്കാന്‍ നടപടിയെടുക്കണം. മൂന്നിന് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് വോട്ടെണ്ണല്‍ പരിശീലനം ആരംഭിക്കും.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഡ്രൈവര്‍മാര്‍, പോലിസ് സേനാംഗങ്ങള്‍ എന്നിവര്‍ക്ക് വോട്ടവകാശം ഉറപ്പ് വരുത്തും. പോളിങ് ഏജന്റുമാരെ നിയമിക്കുന്ന നടപടി ക്രമങ്ങള്‍ റിട്ടേണിങ് ഓഫിസര്‍മാര്‍ ഉറപ്പ് വരുത്തണം. തിരഞ്ഞെടുപ്പ് പരിശീലന കഌസുകളില്‍ പങ്കെടുക്കുന്നതില്‍ വീഴ്ച വരുത്തിയ ജീവനക്കാര്‍ക്കെതിരെ പോലീസ് അന്വേഷണം നടത്താനും നിയമാനുസൃതമായ ശിക്ഷണ നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ വി സനല്‍ കുമാര്‍, അസി. കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍, എ.ഡി.എം എം സുരേഷ് കുമാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സുന്ദരന്‍ ആചാരി പങ്കെടുത്തു.
Next Story

RELATED STORIES

Share it