Alappuzha local

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വീപ് പരിപാടികളില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് വരണാധികാരികളുടെയും ഉപവ രണാധികാരികളുടെയും നോഡല്‍ ഓഫിസര്‍മാരുടേയും യോഗം 9ന് രാവിലെ 10 ന് കലക്‌ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കൂടും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ചിട്ടുള്ള ബോധവത്കരണ പരിപാടികളുടെ നിരീക്ഷകന്‍ അഖില്‍ കുമാര്‍ മിശ്ര 8ന് ജില്ലയില്‍ എത്തും.
ഉദ്യോഗസ്ഥര്‍ ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശ ങ്ങള്‍ സഹിതം നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it