Kollam Local

തിരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം ഇന്ന് മുതല്‍

കൊല്ലം: തിരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം ഇന്നു വിവിധ കേന്ദ്രങ്ങളില്‍ തുടങ്ങും. മെയ് 11 വരെയാണ് നിയമസഭാ മണ്ഡലാടിസ്ഥാനത്തിലുള്ള പരിശീലനം.പ്രിസൈഡിങ് ഓഫിസര്‍, ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് പോളിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. 2936 വനിതകളും 6104 പുരുഷന്‍മാരും ഉള്‍പ്പടെ 9040 പേര്‍ക്ക് വിവിധ ബാച്ചുകളിലായാണ് പരിശീലനം. പോളിംഗ് ബൂത്തിലെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് പരിശീലിപ്പിക്കുന്നതാണ് രണ്ടാംഘട്ടം. രാവിലെ 10 മുതല്‍ ഒന്നു വരെയും ഉച്ചക്ക് രണ്ടു മുതല്‍ അഞ്ചുവരെയും രണ്ടു സെഷനുളിലായാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. ഒന്നാംഘട്ടത്തില്‍ പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കും ഫസ്റ്റ് പോളിങ് ഓഫിസര്‍മാക്കും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ സംബന്ധിച്ചാണ് പരിശീലനം നല്‍കിയത്. ഒന്നാംഘട്ടത്തില്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കാത്തവരുള്‍പ്പടെ രണ്ടാംഘട്ട പരിശീലനത്തില്‍ പങ്കെടുക്കുന്ന എല്ലാ ഉദേ്യാഗസ്ഥരും തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണമെന്ന് തിരഞ്ഞെടുപ്പ് പരിശീലനം നോഡല്‍ ഓഫീസര്‍ അറിയിച്ചു. നിയമനം ലഭിച്ചിട്ടുള്ള മണ്ഡലങ്ങളുടെ പരിശീലന കേന്ദ്രങ്ങളിലാണ് ഹാജരാകേണ്ടത്.
Next Story

RELATED STORIES

Share it