kozhikode local

തിരഞ്ഞെടുപ്പുരംഗം മുറുകുന്നു; വികസനവും ക്രമസമാധാനവും വിഷയം

നാദാപുരം: വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കെ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചു കഴിഞ്ഞു. മുന്നണികളും പാര്‍ട്ടികളും വോട്ടര്‍മാരെ സ്വാധീനിക്കാനും പിന്തുണ ഉറപ്പു വരുത്താനും ആവനാഴിയിലെ എല്ലാ അമ്പുകളും ഫലപ്രദമായി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ്.
നിലവിലുള്ളത് നഷ്ടപ്പെടാതിരിക്കാനും പുതിയത് നേടുന്നതിനു വേണ്ടിയുള്ള പ്രചാരണത്തില്‍ മുഖ്യവിഷയം വികസനവും ക്രമസമാധാനവും തന്നെയാണ്. നാദാപുരം ഗ്രാമപ്പഞ്ചായത്തിന് ലഭിച്ച പുരസ്‌കാരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് വികസന കുതിപ്പിന് വോട്ടു ചോദിക്കുന്നത്.
പഞ്ചായത്തുകളിലും നാദാപുരം ആവര്‍ത്തിക്കാന്‍ യുഡിഎഫിനെ ഒരു വോട്ടുകൂടി വിജയിപ്പിക്കാനാണ് വോട്ടര്‍മാരോട് ആവശ്യപ്പെടുന്നത്. എന്നാല്‍ അടിസ്ഥാന ജനവിഭാഗങ്ങളുടെ മലയോര മേഖലകളുടേയും വികസനത്തിന് ഊന്നല്‍ നല്‍കാത്ത യുഡിഎഫ് ഫഌക്‌സ് വിപ്ലവവും പ്രചരണ കോലാഹലങ്ങളും നടത്തി ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും ഇടത് മുന്നണി ആരോപിക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് തൂണേരിയിലുണ്ടായ എല്ലാ അക്രമ സംഭവങ്ങള്‍ക്കും ഉത്തരവാദിയായ സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫിന് എങ്ങിനെ വോട്ടു ചെയ്യാന്‍ കഴിയുമെന്ന് യുഡിഎഫ് ചോദിക്കുമ്പോള്‍ വര്‍ഗീയ രാഷ്ട്രീയവും അപക്വമായ പ്രവര്‍ത്തനങ്ങളുമാണ് നാട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും യുഡിഎഫിലെ മുഖ്യ പാര്‍ട്ടിയായ മുസ്‌ലിം ലീഗാണ് ഇതിനുത്തരവാദിയെന്നും ഇടതുപക്ഷം തിരിച്ചടിക്കുന്നു.
ബിജെപിയും എസ്ഡിപിഐയും വിവിധ വാര്‍ഡുകളിലും ഡിവിഷനുകളിലും സജീവമായി രംഗത്തുണ്ട്.
Next Story

RELATED STORIES

Share it