Pathanamthitta local

തിരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ക്ക് ലീഡര്‍ഷിപ്പ് പരിശീലനം നല്‍കി

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിയോഗിച്ചിട്ടുള്ള പ്രധാന ഉദ്യോഗസ്ഥര്‍ക്ക് ലീഡര്‍ഷിപ്പ് പരിശീലനം നല്‍കി. മലയാലപ്പുഴ മൗണ്ട് ഇന്‍ കഫേ കുടുംബശ്രീ ഡിറ്റിപിസി അമിനിറ്റി സെന്ററില്‍ നടന്ന പരിശീലനം ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ എസ് ഹരികിഷോര്‍ ഉദ്ഘാടനം ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനും ഓഫീസുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും പരിശീലനം ഉപകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
റിട്ടേണിങ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍, അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍, നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങി 48 പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു.
ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്രൊഡക്ട് പ്രൊമോഷന്‍ ട്രസ്റ്റ് കണ്‍സള്‍ട്ടന്റും പരിശീലകനുമായ രഞ്ജിത്ത് ക്ലാസെടുത്തു. തിരുവല്ല സബ് കളക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്രൊഡക്ട് പ്രൊമോഷന്‍ ട്രസ്റ്റ് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ വിമല്‍ രവി, ഇലക്ഷന്‍ ഡെപ്യുട്ടി കളക്ടര്‍ ഐ അബ്ദുല്‍ സലാം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കിരണ്‍റാം തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it