thiruvananthapuram local

തിരഞ്ഞെടുപ്പുചെലവ് നിരീക്ഷകര്‍ തലസ്ഥാനത്തെത്തി

തിരുവനന്തപുരം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നുള്ള ചെലവ് നിരീക്ഷകര്‍ തലസ്ഥാനത്തെത്തി. പി വിജയ്കുമാര്‍, മിത്തല്‍ സുധീര്‍മത്, കവിതാ ശര്‍മ, പ്രശാന്ത് ശുക്ല എന്നിവരാണ് ജില്ലയിലെത്തിയത്. ഐആര്‍എസ് ഉദ്യോഗസ്ഥനായ പി വിജയ്കുമാറിന് കാട്ടാക്കട, നെയ്യാറ്റിന്‍കര, പാറശ്ശാല, കോവളം എന്നീ മണ്ഡലങ്ങളുടെ ചുമതലയാണ്.
ഇന്ത്യന്‍ ഡിഫന്‍സ് അക്കൗണ്ട്‌സ് സര്‍വീസ് (ഐഡിഎഎസ്) ഉദ്യോഗസ്ഥയായ മിത്തല്‍ സുധീര്‍മത് കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, തിരുവനന്തപുരം മണ്ഡലങ്ങളുടെ നിരീക്ഷകയാണ്. വര്‍ക്കല, ചിറയിന്‍കീഴ്, ആറ്റിങ്ങല്‍ മണ്ഡലങ്ങളുടെ ചുമതലയാണ് ഐഡിഎഎസ് ഉദ്യോഗസ്ഥയായ കവിതാ ശര്‍മയ്ക്ക്. നെടുമങ്ങാട്, വാമനപുരം, അരുവിക്കര മണ്ഡലങ്ങളുടെ നിരീക്ഷകനാണ് പ്രശാന്ത് ശുക്ല.
ഇന്നലെ (ഏപ്രില്‍ 22) കലക്ടറേറ്റിലെത്തിയ നിരീക്ഷകര്‍ ജില്ലാ കലക്ടര്‍ ബിജു പ്രഭാകറിന്റെ അധ്യക്ഷതയില്‍ വരണാധികാരികളോടും പോലിസ് ഉദ്യോഗസ്ഥരോടും മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും ചര്‍ച്ച നടത്തി. ജില്ലയിലെ വിവിധ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ജില്ലാ കലക്ടര്‍ യോഗത്തില്‍ വിശദീകരിച്ചു.
ഷാഡോ രജിസ്റ്ററില്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണം സംബന്ധിച്ച ചെലവുകള്‍ രേഖപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. വിവിധ വരണാധികാരികളും അതത് മണ്ഡലങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിയ നിരീക്ഷകര്‍ വരണാധികാരികള്‍ക്ക് തുടര്‍നടപടികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.
യോഗത്തില്‍ സിറ്റി പോലിസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍കുമാര്‍, റൂറല്‍ എസ്പി ഷഫീന്‍ അഹ്മദ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഷീബ ജോര്‍ജ്, ജില്ലയിലെ വരണാധികാരികള്‍, വിവിധ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it