തിരഞ്ഞെടുപ്പില്‍ പൊരുതാന്‍ മുന്‍ എം.എല്‍.എയും

കാഞ്ഞങ്ങാട്: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ വീറും വാശിയുമായി മുന്‍ എം. എല്‍.എയും മല്‍സരരംഗത്ത്. കാസര്‍കോട് ജില്ലയിലെ ഹൊസ്ദുര്‍ഗ് നിയോജകമണ്ഡലത്തില്‍ നിന്ന് 1991 മുതല്‍ 2001 വരെ രണ്ടു വട്ടം എം.എല്‍.എയായിരുന്ന എം നാരായണനാണ് മല്‍സരത്തിനു താരപ്പൊലിമയേകി രംഗത്തുവന്നത്. സി.പി.ഐ. പ്രതിനിധിയായി മല്‍സരിക്കുന്ന ഇദ്ദേഹം ജില്ലാ പഞ്ചായത്തില്‍ ബേഡകം സംവരണ ഡിവിഷനില്‍ നിന്നാണ് ജനവിധി തേടുന്നത്.

പോസ്റ്റല്‍ ഡിപാര്‍ട്ട്‌മെന്റ് ജീവനക്കാരനായ ഇദ്ദേഹം എം.എ ല്‍. എയായതോടെയാണ് സി.പി. ഐയുടെ സജീവപ്രവര്‍ത്തകനായത്. സംവരണ വാര്‍ഡായതിനാല്‍ ജനകീയനായ നാരായണന് നറുക്കുവീഴുകയായിരുന്നു. മണ്ഡലത്തിലെ എല്ലാ പ്രശ്‌നങ്ങളിലും സജീവമായി ഇടപെടുന്ന ഇദ്ദേഹം ജനകീയ എം.എല്‍.എ. ആയാണ് അറിയപ്പെടുന്നത്.
Next Story

RELATED STORIES

Share it