Alappuzha local

തിരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ച; സിപിഎം ആത്മപരിശോധനയ്ക്ക്

ആലപ്പുഴ: തിരഞ്ഞെടുപ്പില്‍ ബിജെപി വളര്‍ച്ച നേടിയ സാഹചര്യത്തില്‍ സിപിഎം ജില്ലാ കമ്മിറ്റി ആത്മപരിശോധനയ്‌ക്കൊരുങ്ങുന്നു. സിപിഎം ശക്തി കേന്ദ്രങ്ങളില്‍ പോലും വോട്ടുചോര്‍ച്ചയുണ്ടായതായാണ് പാര്‍ട്ടി വിലയിരുത്തല്‍.
കായംകുളം, മാവേലിക്കര, അരൂര്‍, ആലപ്പുഴ, ചെങ്ങന്നൂര്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന്റെ പരമ്പരാഗത വോട്ടുകള്‍ നില നിര്‍ത്താന്‍ സാധിച്ചപ്പോള്‍ കുട്ടനാട്, ചേര്‍ത്തല, അമ്പലപ്പുഴ, ഹരിപ്പാട് നിയോജക മണ്ഡലങ്ങളില്‍ വോട്ട് ചേര്‍ച്ചയുണ്ടായി. എല്‍ഡിഎഫിന്റെ പരമ്പരാഗത വോട്ടുകള്‍ ചോര്‍ന്നതായും സിപിഎം വിലയിരുത്തുന്നു.
യുഡിഎഫ് വോട്ടുകള്‍ കൂടുതലായി ബിജെപിക്ക് ലഭിച്ചതിനാലാണ് ജില്ലയില്‍ ഒമ്പത് മണ്ഡലങ്ങളിലും എട്ടിലും മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് ജയിച്ചുകയറാനായത്. ന്യൂനപക്ഷ വിഭാഗം എല്‍ഡിഎഫിനൊപ്പം നിന്നതും വിജയകാരണമായി. ബിജെപിയെ ശക്തമായി എതിര്‍ത്തത് ന്യൂനപക്ഷ വിഭാഗങ്ങളെ ആകര്‍ഷിക്കാന്‍ കാരണമായി.
കായംകുളം, അമ്പലപ്പുഴ നിയോജക മണ്ഡലങ്ങളിലെ പാര്‍്ട്ടിവോട്ടുകളുടെ ചോര്‍ച്ച സംസ്ഥാന കമ്മിറ്റിയുടെ അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് ജില്ലാ സെക്രട്ടറി ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. മുഴുവന്‍ മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് വിലയിരുത്തല്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കും.
മന്ത്രി ജി സുധാകരന്‍ മല്‍സരിച്ച അമ്പലപ്പുഴയില്‍ 650 വോട്ടാണു കുറഞ്ഞത്. പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും വോട്ട് ചോര്‍ന്നു. വി എസ് വിഭാഗത്തിനു സ്വാധീനമുള്ള മേഖലയാണിതെന്നതിനാല്‍ കര്‍ശന നടപടി വേണമെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ ആവശ്യം. കുട്ടനാട് മണ്ഡലത്തില്‍ 9000 ല്‍ ഏറെ വോട്ടുകള്‍ എല്‍ഡിഫിനു നഷ്ടപ്പെട്ടു. ഹരിപ്പാട് 4900 വോട്ടും ചേര്‍ത്തലയില്‍ 6010 വോട്ടും ഇക്കുറി എല്‍ഡിഎഫിനു കുറഞ്ഞു. ചേര്‍ത്തലയില്‍ ഭൂരിപക്ഷം കുറയാന്‍ കാരണമായി.
കായംകുളത്തു കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ പാര്‍ട്ടി വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും 4000 ല്‍ ഏറെ വോട്ട് നഷ്ടപ്പെട്ടു. ഭരണ വിരുദ്ധ വികാരം പൂര്‍ണമായി മുതലെടുക്കാനും കഴിഞ്ഞില്ലെന്നും പാര്‍ട്ടി വിലയിരുത്തുന്നു.
Next Story

RELATED STORIES

Share it