palakkad local

തിരഞ്ഞെടുപ്പിന് ഇനി 30 ദിവസം; നേതാക്കള്‍ പ്രചാരണ ചൂടില്‍

കൊല്ലങ്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കെ പ്രചാരണ പരിപാടികളുമായി നേതാക്കളെത്തുന്നു. നെന്മാറ നിയോജക മണ്ഡലത്തില്‍ ഇത്തവണ തീപാറും ത്രികോണ മല്‍സരത്തിന് വേദിയാകുകയാണ്.
എല്‍ഡിഎഫ് മണ്ഡലം ക ണ്‍വന്‍ഷന്‍ ഏപ്രില്‍ 5 ന് മുന്‍ മന്ത്രി എ കെ ബാലനാണ് ഉദ്ഘാടനം ചെയ്തത്. ഇന്ന് രാവിലെ ഒമ്പതരക്ക് യുഡിഎഫ് കണ്‍വന്‍ഷന്‍ വടവന്നൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. പത്തിന് കൊല്ലങ്കോട് ഗായത്രി കല്യാണമണ്ഡപത്തില്‍ എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ബിജെപിയിലെ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ബാബു യുഡിഎഫ് സ്ഥാനാര്‍ഥി എ വി ഗോപിനാഥ്, എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍ ശിവരാജന്‍ എന്നിവരാണ് വിജയത്തിനായുള്ള മല്‍സരം കാഴ്ചവെയ്ക്കുന്ന പ്രധാന മുന്നണി സ്ഥാനാര്‍ഥികള്‍.
ഈഴവ വോട്ടുകള്‍ ഏറെ കൂടുതലുള്ള മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളുടെ വിജയ സാധ്യത നിര്‍ണ്ണയ ഘടകവും ഏറെ പ്രാധാന്യമാണ്. മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന സ്ഥാനാര്‍ഥി എന്ന വിശേഷണം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ കെ ബാബുവിനാണ്. മറ്റു രണ്ടു മുന്നണി സ്ഥാനാര്‍ഥികളും ഇറക്കുമതി സ്ഥാനാര്‍ഥിയെന്ന എന്ന സംസാരവും വോട്ടര്‍മാര്‍ക്കിടയിലുണ്ട്.
മൂന്നാം തവണയും തുടര്‍ച്ചയായി മണ്ഡലം പിടിച്ചെടുത്തുമെന്ന വിശ്വാസത്തില്‍ എല്‍ഡിഎഫും എന്നാല്‍ എ വി ഗോപിനാഥിലൂടെ മണ്ഡലം പിടിച്ചെടുക്കാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ യുഡിഎഫും പ്രചാരണ രംഗത്ത് പിടിമുറുക്കുമ്പോള്‍ കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ 10 പഞ്ചായത്തുകളില്‍ 24 മെംബര്‍മാരെ വിജയിപ്പിച്ചെടുത്ത ആത്മവിശ്വാസവും ബിഡി, ജെഎസുമായുള്ള എന്‍ഡിഎയ്ക്ക് ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.
വരും ദിവസങ്ങളില്‍ ചൂടിനെ വകവെക്കാതെയുള്ള പ്രവര്‍ത്തനത്തിന് തയാറാകുകയാണ് സ്ഥാനാര്‍ഥികളും അവരുടെ പ്രവര്‍ത്തകരും. ഇത്തവണയും കുടിവെള്ളം മുഖ്യ ചര്‍ച്ചാവിഷയമാകും.
Next Story

RELATED STORIES

Share it