kozhikode local

തിരഞ്ഞെടുപ്പിന് ഇനി നാലു നാള്‍; കമ്മീഷനിങ് ഇന്ന്

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് ജില്ലയില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് ഇന്ന് വ്യത്യസ്ത കേന്ദ്രങ്ങളില്‍ നടക്കും. മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ക്രമനമ്പര്‍, പേര്, ഫോട്ടോ, ചിഹ്നം എന്നിവ രേഖപ്പെടുത്തിയ ബാലറ്റ് ലേബലുകള്‍ പതിക്കും. സ്ഥാനാര്‍ഥികളുടെയോ ചീഫ് ഏജന്റുമാരുടെയോ സാന്നിധ്യത്തിലായിരിക്കും കമ്മീഷനിങ്.
ശേഷം കണ്‍ട്രോള്‍ യൂനിറ്റുകള്‍ കമ്മീഷന്‍ അനുവദിച്ച പ്രത്യേക ടാഗുകള്‍ ഉപയോഗിച്ച് സീല്‍ ചെയ്യും. സ്ഥാനാര്‍ഥികളുടെയും ഏജന്റുമാരുടെയും സാന്നിദ്ധ്യത്തില്‍ മോക്ക് പോളിങും നടത്തും. കമ്മീഷനിങ് കഴിഞ്ഞ വോട്ടിങ് യന്ത്രങ്ങള്‍ തുടര്‍ന്ന് സ്‌ട്രോങ് റൂമിലേക്ക് മാറ്റി സീല്‍ ചെയ്യും.
കമ്മീഷനിങിനായി ജില്ലയിലെ 13 മണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങള്‍ റിട്ടേണിങ് ഓഫിസര്‍മാരുടെ മേല്‍നോട്ടത്തില്‍ ബന്ധപ്പെട്ട വിതരണ കേന്ദ്രങ്ങളിലേക്ക് മാറ്റി. ജില്ലയിലെ തിരഞ്ഞെടുപ്പ് വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍ മണ്ഡലം തിരിച്ച്:
വടകര-മടപ്പള്ളി ഗവ. കോളജ്, കുറ്റിയാടി- വടകര നട്ട് സ്ട്രീറ്റ് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, നാദാപുരം - മടപ്പള്ളി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൊയിലാണ്ടി - കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പേരാമ്പ്ര - പയ്യോളി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബാലുശ്ശേരി - അത്തോളി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എലത്തൂര്‍ - കോഴിക്കോട് ഗവ. പോളിടെക്‌നിക്, കോഴിക്കോട് നോര്‍ത്ത് - വെള്ളിമാടു്കുന്ന് ഹസ്സന്‍ ഹാജി മെമ്മോറിയല്‍ ജെഡിടി ഇസ്ലാം പോളിടെക്‌നിക്, കോഴിക്കോട് സൗത്ത് - കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ്, ബേപ്പൂര്‍ - മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, കുന്ദമംഗലം - കോഴിക്കോട് ഗവ. ലോ കോളജ്, കൊടുവള്ളി - കൊടുവള്ളി കെഎംഒ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തിരുവമ്പാടി - താമരശ്ശേരി അല്‍ഫോ ണ്‍സ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍.
Next Story

RELATED STORIES

Share it