Pathanamthitta local

തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ്സിനോടുള്ള സമീപനത്തില്‍ മാറ്റംവരുത്തും: ഐഎന്‍ടിയുസി

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ മാറ്റം വരുത്തുമെന്ന് ഐഎന്‍ടിയുസി. ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരം ജവഹര്‍ലാല്‍ നെഹ്‌റു മുന്‍കൈയെടുത്തു രൂപീകരിച്ച ഐഎന്‍ടിയുസിയോട് മാറിയ കാലഘട്ടത്തില്‍ പാര്‍ട്ടി സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കാവുന്നതല്ലെന്നും ഐഎന്‍ടിയുസിയുടെ എഴുപതാം ജന്മദിന സമ്മേളനം കുറ്റപ്പെടുത്തി.
പഞ്ചായത്ത് തലം മുതല്‍ പാര്‍ലമെന്റ് വരെ തൊഴിലാളി നേതാക്കളെ ഉള്‍പ്പെടുത്താന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ് എന്ന് ഐഎന്‍ടിയുസിയുടെ പ്ലീനറി സമ്മേളനത്തില്‍ പ്രസംഗിച്ചത് രാഹുല്‍ഗാന്ധിയാണ്. പക്ഷെ ഒരു അഭിപ്രായം ആരായാന്‍ പോലും പാര്‍ട്ടിയുടെ താക്കോല്‍ സ്ഥാനം വഹിക്കുന്നവര്‍ മടിക്കുന്നു. എന്നാല്‍ ഒരു സംഘടനാ പ്രവര്‍ത്തകനും പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കാനാവില്ല. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിനായി എല്ലാ പ്രവര്‍ത്തകരും കഠിനമായി പണിയെടുക്കണമെന്നു സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ യോഗത്തില്‍ പറഞ്ഞു. അവിഭക്ത കൊല്ലം ജില്ലയിലെ ഡിസിസി പ്രസിഡന്റായിരുന്ന എന്‍ അഴകേശന്‍ കേക്ക് മുറിച്ചു ഉദ്ഘാടനം നിര്‍വഹിച്ചു. അഖിലേന്ത്യാ സെക്രട്ടറി തോമസ് ജോണ്‍, എ ഷംസുദ്ദീന്‍, ജ്യോതിഷ്‌കുമാര്‍ മലയാലപ്പുഴ, വി ആര്‍ പ്രതാപന്‍, ഫിലിപ്പ് ജോസഫ്, ഇബ്രാഹിംകുട്ടി, ചീങ്ങനൂര്‍ മനോജ്, വി വി ശശിധരന്‍, എം എ റഹ്മാന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it