തിരഞ്ഞെടുപ്പിനു കൂട്ടായ നേതൃത്വം; കേരളം: മുഖ്യമന്ത്രി സ്ഥാനാര്‍ഥിയില്ലാതെ മല്‍സരിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം

ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനാര്‍ഥിയില്ലാതെ കൂട്ടായ നേതൃത്വത്തിലൂടെ തിരഞ്ഞെടുപ്പിനെ നേരിടണമെന്നു സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കു ഹൈക്കമാന്‍ഡ്.
അഴിമതി ആരോപണങ്ങളും വിവാദ വെളിപ്പെടുത്തലുകളും രൂക്ഷമായ നിലവിലെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് നല്‍കിയ റിപോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കമാന്‍ഡ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഗ്രൂപ്പ്‌പോര് രൂക്ഷമായതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ്സിന്റെ അവസ്ഥ അത്യന്തം ദയനീയമാണെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. ഇതിനൊപ്പംതന്നെ യുഡിഎഫ് ഭരണത്തിനെതിരേ അഴിമതി ആരോപണം ശക്തമായതും സോളാര്‍ കേസുമായി ബന്ധപ്പെട്ടു സരിതയുടെ വെളിപ്പെടുത്തലും ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടിയായിട്ടുണ്ട്.
എന്നാല്‍, ഘടക കക്ഷികളായ മുസ്‌ലിംലീഗിന്റെയും കേരളാ കോണ്‍ഗ്രസ്സിന്റെയും പിന്തുണ കാണിച്ച് ഹൈക്കമാന്‍ഡിനെ അടക്കിനിര്‍ത്താനുള്ള നീക്കം ഉമ്മന്‍ചാണ്ടി നടത്തിയിരുന്നു. തന്നെ നേതൃത്വ സ്ഥാനത്തുനിന്നു മാറ്റിയാല്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ പൂര്‍ണമായും നഷ്ടപ്പെടുമെന്ന ഭീഷണിയാണ് ഉമ്മന്‍ചാണ്ടിയുടേത്.
Next Story

RELATED STORIES

Share it