Idukki local

തിരക്കൊഴിയാതെ കാര്‍ഷികമേള; ഫിലാറ്റിക് ന്യുമിസ്മാറ്റിക് സ്റ്റാള്‍ ശ്രദ്ധേയം

തൊടുപുഴ: തൊടുപുഴ കാര്‍ഷികമേളയിലെ ഇടുക്കി ഫിലാറ്റിക് ന്യുമിസ്മാറ്റിക് സൊസൈറ്റിയുടെ സ്റ്റാളില്‍ തിരക്കോടു തിരക്ക്. പഴമ വിളിച്ചോടുന്നതും 1000 വര്‍ഷം പഴക്കമുളളതുമായ നിരവധി വസ്തുക്കളുടെ പ്രദര്‍ശന സ്റ്റാളാണ് ഇവിടം. വിജയ നഗര സാമ്രാജ്യ കാലഘട്ടത്തില്‍ ലോകത്ത് ഇറങ്ങിയതില്‍ ഏറ്റവും ചെറുതും മുല്യം പോലും കണക്കാക്കാന്‍ പറ്റാത്തതുമായ സ്വര്‍ണ നാണയമാണ് സവിശേഷ ശ്രദ്ധാകേന്ദ്ര ം1000,150,100,75,60,50 രൂപ നാണയങ്ങളും പ്രദര്‍ശനത്തിനുണ്ട്.
150 വര്‍ഷം പഴക്കമുള്ള എഴുത്താണി,താളിയോല ഗ്രന്ഥം, നാരായം ആയുര്‍വേദ ഉപകരണങ്ങള്‍, അളവു തൂക്ക ഉപകരണങ്ങള്‍, വിവിധ തരത്തിലുള്ള തൂക്ക കട്ടികള്‍ എന്നിങ്ങനെ നീളുന്ന പ്രദര്‍ശന വസ്തുക്കള്‍. വിദേശ നാണയങ്ങളുടെ അപൂര്‍വ ശേഖരവും ഇവിടെ സെസൈറ്റി ഒരുക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ ഇറങ്ങിയിരിക്കുന്ന സ്റ്റാമ്പുകളുടെ വന്‍ ശേഖരം കാണാന്‍ ആയിരങ്ങളാണ് എത്തുന്നത്.ജില്ലയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഈ സെസൈറ്റിയില്‍ 100 അംഗങ്ങളാണുള്ളത്. ഇവരില്‍ നിരവധി സ്ത്രീകളുമുണ്ട്.
ശരീരാവയവങ്ങളും അവയെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചും വ്യക്തമാക്കുന്ന കൊച്ചി അമൃത മെഡിക്കല്‍ കോളജിന്റെ സ്റ്റാള്‍ ഏറെ വിജാഞാനപ്രദമാണ്.നിരന്തരമായി പുകവലിക്കുന്നവര്‍ക്ക് കാലക്രമേണയുണ്ടാകുന്ന രോഗങ്ങളും എതൊക്കെ അവയവങ്ങളെ പുകവലി ബാധിക്കുന്നു തുടങ്ങിയവ എളുപ്പത്തില്‍ ബോധ്യപ്പെടുത്തുന്നു ഈ പ്രദര്‍ശനം. വര്‍ഷങ്ങള്‍ പഴക്കമുള്ള സ്ത്രീയുടെ ജഡം, ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍,പൂര്‍ണ വളര്‍ച്ചയെത്തിയ കുട്ടി, മനുഷ്യശരീരത്തിലെ ആന്തരികാവയവങ്ങള്‍, ഹൃദയം, കരള്‍, വൃക്ക, ശ്വസകോശം, കിഡ്‌നി, വന്‍കുടല്‍, ചെറുകുടല്‍ എന്നീ അവയവങ്ങള്‍ നേരില്‍ കാണാം. അന്തരികായവങ്ങളുടെ പ്രവര്‍ത്തനം, മനുഷ്യ ശരീരത്തിലെ അസ്ഥികള്‍, അസ്ഥികൂടം, രോഗങ്ങളും-രോഗലക്ഷണങ്ങളും-പ്രതിരോധ മാര്‍ഗങ്ങളും ഇവിടെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു.
Next Story

RELATED STORIES

Share it