Kottayam Local

തിരക്കേറിയ റോഡുകളില്‍ പരിശോധന ഒഴിവാക്കണമെന്ന് നാട്ടുകാര്‍

ചങ്ങനാശ്ശേരി: തിരക്കേറിയ റോഡുകളില്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പരിശോധന ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. എംസി റോഡ് വികസനത്തിന്റെ ഭാഗമായി പണികള്‍ നടന്നുവരുന്ന തിരുവല്ലാ-ചങ്ങനാശ്ശേരി റോഡിലും വാഴൂര്‍ റോഡിലും ട്രാഫിക് പോലിസ് നടത്തുന്ന ഇത്തരം പരിശോധനകള്‍ അപകടങ്ങള്‍ക്കു കാരണമാകുന്നതാണ് ആക്ഷേപം.
മടുക്കുമ്മൂട്ടിലെ സ്വകാര്യ ഫാക്ടറിയിലേക്ക് ലോഡുമായി എത്തിയ ലോറികളും റോഡ് നവീകരണത്തിനുള്ള മെറ്റലുകളും കൂട്ടിയിരിക്കുന്ന സ്ഥലത്ത് പോലിസ് മറഞ്ഞിരുന്നാണ് കഴിഞ്ഞദിവസം പരിശോധന നടത്തിയത്. ഫാത്തിമാപുരം റെയില്‍വെ മേല്‍പ്പാലം പണികള്‍ നടക്കുന്നതിനാല്‍ വാഹനങ്ങള്‍ മടുക്കുമ്മൂട് എത്തി പോകാനാണ് നിര്‍ദ്ദേശി—ക്കപ്പെട്ടിട്ടുള്ളത്.
തിരക്കേറിയ റോഡില്‍ പാര്‍ക്കിങ് സൗകര്യ—മില്ലാത്ത സ്ഥലത്ത് പരിശോധന നടക്കുന്നതിനാല്‍ ഏറെ ബുദ്ധിമുട്ടുകളാണ് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കു ഉണ്ടാകുന്നത്. കഴിഞ്ഞദിവസം മടുക്കുമ്മൂട്ടിലുണ്ടായ അപകടത്തില്‍ കൊച്ചുറോഡ് സ്വദേശിയായ യുവാവിന്റെ സ്‌കൂട്ടറിന്റെ മുന്‍ഭാഗവും ജീപ്പിന്റെ നമ്പര്‍പ്ലേറ്റു തകര്‍ന്നിരുന്നു.
ഇത്തരം അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ തിരക്കേറിയ ഭാഗങ്ങളില്‍ നി—ന്നു പരിശോധനകള്‍ ഒഴിവാക്കി വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനുള്ള സൗകര്യ—ത്തോടൊപ്പം യാത്രക്കാരുടെ സുരക്ഷയും പരിഗണിക്കണമെന്ന് യാത്രക്കാര്‍ ആവശ്യട്ടു.
Next Story

RELATED STORIES

Share it