തിമിര ശസ്ത്രക്രിയ: നാലു പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു; 19 പേര്‍ ഗുരുതരാവസ്ഥയില്‍

മുംബൈ: തിമിര ശസ്ത്രക്രിയാ ക്യാംപില്‍ പങ്കെടുത്ത രോഗികള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലാണ് നാലു പേര്‍ക്കു കാഴ്ച നഷ്ടപ്പെട്ടത്. 19 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് വാഷിം ജില്ലാ ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ സുരേഖ മിണ്ടെ, ഡോ. പി പി ചൗഹാന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ സംസ്ഥാന ആരോഗ്യമന്ത്രി ഉത്തരവിട്ടു. വാഷിം ജില്ലാ ആശുപത്രിയില്‍ ഒക്ടോബര്‍ 6 മുതല്‍ 29 വരെ നടന്ന തിമിര ശസ്ത്രക്രിയാ ക്യാംപില്‍ പങ്കെടുത്ത ചില രോഗികള്‍ക്കാണ് കാഴ്ച നഷ്ടപ്പെട്ടത്. ശസ്ത്രക്രിയ കഴിഞ്ഞു രണ്ടുമൂന്നു ദിവസത്തിനകം കണ്ണുവേദനയും ചൊറിച്ചിലും അനുഭവപ്പെട്ട രോഗികള്‍ ആശുപത്രിയില്‍ ചെന്നപ്പോള്‍ ചികില്‍സിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ജെജെ ആശുപത്രിയിലാണ് രോഗികള്‍ക്ക് ചികില്‍സ ലഭിച്ചത്. ശസ്ത്രക്രിയാ ഉപകരണങ്ങളില്‍ നിന്നുള്ള അണുബാധയാണ് കാഴ്ച നഷ്ടപ്പെടാന്‍ കാരണമെന്നാണ് നിഗമനം.
Next Story

RELATED STORIES

Share it