kannur local

താഴെ ചൊവ്വയില്‍ സമാന്തര പാലത്തിന് ഭരണാനുമതി

കണ്ണൂര്‍: താഴെ ചൊവ്വയില്‍ നിലവിലുള്ള പാലത്തിന് സമാന്തരമായി മറ്റൊരു പാലം നിര്‍മിക്കാന്‍ ഭരണാനുമതി ലഭിച്ചതായി കലക്ടര്‍ പി ബാലകിരണ്‍ അറിയിച്ചു. കലക്ടറുടെ ചേംബറില്‍ ദേശീയപാത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ നടപടികള്‍ ത്വരിതപ്പെടുത്തണം. ആവശ്യമെങ്കില്‍ ഇതിനായി ഭൂമി ഏറ്റെടുക്കുമെന്നും കലക്ടര്‍ അറിയിച്ചു.
കേന്ദ്ര റോഡ് ഫണ്ട് പദ്ധതി പ്രകാരം ജില്ലയില്‍ രണ്ട് റോഡുകള്‍ക്ക് ടെന്‍ഡറായതായി പി കെ ശ്രീമതി എംപി പറഞ്ഞു. ചേലേരിമുക്ക്-കൊളച്ചേരി മുക്ക്-നായാട്ടുപാറ 18.5 കിലോമീറ്റര്‍ റോഡിന് 26.8 കോടി രൂപയും ഒടുവള്ളിത്തട്ട്-നടുവില്‍-കുടിയാന്‍മല 18 കിലോമീറ്റര്‍ റോഡിന് 27 കോടിയുമാണ് പ്രവൃത്തിയുടെ അടങ്കല്‍. 2016-17 വര്‍ഷം കൂടുതല്‍ തുക റോഡ് വികസനത്തിന് സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട്.
കേടുവന്ന പാലങ്ങള്‍ നന്നാക്കല്‍, പുതിയ പാലങ്ങള്‍ നിര്‍മിക്കല്‍, റോഡ് വീതി കൂട്ടല്‍ എന്നിവ സംബന്ധിച്ച് കൂടുതല്‍ പദ്ധതികള്‍ ഉണ്ടാക്കണമെന്ന് പി കെ ശ്രീമതി എം പി പറഞ്ഞു. നാലുവരിപാതയ്ക്കായി തലശ്ശേരി-മാഹി ബൈപാസിന്റെ സ്ഥലമെടുപ്പ് പൂര്‍ത്തിയായി. ഭൂമിയുടെ വില നല്‍കാന്‍ നടപടി സ്വീകരിച്ചതായും കലക്ടര്‍ പറഞ്ഞു. കാല്‍ടെക്‌സ് സര്‍ക്കിളിന്റെ ചുറ്റുമതില്‍ പ്ലാസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പിഎംജിഎസ്‌വൈ പദ്ധതിയില്‍പെട്ട 127 റോഡുകളില്‍ 117 എണ്ണം പൂര്‍ത്തീകരിച്ചതായും ബാക്കിയുള്ളവ ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
2016-17 വര്‍ഷത്തെ പിഎംജിഎസ്‌വൈ പദ്ധതി നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി. യോഗത്തില്‍ പി കെ ശ്രീമതി എംപി, ജില്ലാ കലക്ടര്‍ പി ബാലകിരണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it