thrissur local

താലൂക്ക് ഓഫിസ് മാര്‍ച്ചില്‍ പോലിസിന് പരിക്കേറ്റ സംഭവം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ചാവക്കാട്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ താലൂക്ക് ഓഫിസ് മാര്‍ച്ചില്‍ എസ്‌ഐക്കും പോലിസിനും പരിക്കേറ്റ സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പോലിസ് അറസ്റ്റ് ചെയ്തു.
മണത്തല പള്ളിത്താഴം ഈസാപാടത്ത് സുധീറിനേയാണ് എസ്‌ഐ പി ഡി അനൂപ് മോന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ ്‌ചെയ്തത്. സംഭവത്തില്‍ എസ്‌ഐ അടക്കം നാലു പോലിസുകാര്‍ക്കും രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. ചാവക്കാട് തിരുവത്ര തെരുവത്ത് വീട്ടില്‍ ബഷീറിന്റെ മകന്‍ ആസിഫി(19)നെ ബാന്ദ്ര പോലിസ് പാകിസ്താനി മുസ്‌ലിമെന്നാരോപിച്ച് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാ ര്‍ക്കെതിരേ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഇടപെട്ട് സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ടാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. പോലിസിനെ മറികടന്ന് താലൂക്ക് ഓഫിസ് വളപ്പിലേക്ക് കയറാന്‍ ശ്രമിച്ചതോടെ പോലിസ് ലാത്തി വീശി.
ഇതിനിടയിലുണ്ടായ ഉന്തുംതള്ളിലുമാണ് പോലിസിനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റത്.
Next Story

RELATED STORIES

Share it