താലിബാന്‍ നേതാവ് മുല്ലാ മന്‍സൂര്‍ കൊല്ലപ്പെട്ടു

കാബൂള്‍: താലിബാന്‍ തലവന്‍ മുല്ല അക്തര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ ഭരണകൂടം. ബുധനാഴ്ച താലിബാന്‍ സംഘങ്ങള്‍ക്കിടയിലുണ്ടായ പോരാട്ടത്തിലാണ് മുല്ല അക്തര്‍ മന്‍സൂറിനു ഗുരുതരമായി പരിക്കേറ്റത്. മന്‍സൂര്‍ കൊല്ലപ്പെട്ടുവെന്ന് വെള്ളിയാഴ്ചയാണ് അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചത്. അധികാര തര്‍ക്കമാണ് സംഘടനയ്ക്കുള്ളിലെ തമ്മില്‍ത്തല്ലിനു വഴിയൊരുക്കിയത്. വാക്തര്‍ക്കത്തെ തുടര്‍ന്ന് ഇരുസംഘങ്ങളും പരസ്പരം വെടിയുതിര്‍ത്തതോടെ സംഘടനാ തലവന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. താലിബാന്‍ മുന്‍ തലവന്‍ മുല്ല ഉമര്‍ ജൂലൈയില്‍ മരിച്ചുവെന്ന് സ്ഥിരീകരിച്ചതോടെയാണ് മുല്ല അക്തര്‍ മന്‍സൂര്‍ താലിബാന്‍ മേധാവിയായി അവരോധിതനായത്.
Next Story

RELATED STORIES

Share it