തായ്‌വാന്‍ മുന്‍ ധനകാര്യമന്ത്രിയെ പ്രധാനമന്ത്രിയായി നിയമിച്ചു

തായ്‌പേയ്: തായ്‌വാനില്‍ മുന്‍ ധനകാര്യമന്ത്രി ലിന്‍ ചുവാനെ പ്രസിഡന്റ് സായ് ഇങ് വെന്‍ അടുത്ത പ്രധാനമന്ത്രിയായി നിയമിച്ചു.
സായുടെ ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് പാര്‍ട്ടി (ഡിപിപി) ജനുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ചതിനു പിന്നാലെ ലിന്‍ പ്രധാനമന്ത്രിയാവുമെന്ന് സൂചനകളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സാമ്പത്തിക വൈദഗ്ധ്യവും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവും പരിഗണിച്ചാണ് പ്രധാനമന്ത്രിയായി നിയമിച്ചതെന്ന് സായ് പറഞ്ഞതായി ഇഎഫ്ഇ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
2002-06 കാലയളവില്‍ ഡിപിപി പാര്‍ട്ടിയിലെ ചെന്‍ ഷ്യു-ബിയാന്റെ മന്ത്രിസഭയിലെ ധനകാര്യമന്ത്രിയായിരുന്നു ലിന്‍. അദ്ദേഹം ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടേയും പ്രതിനിധിയല്ല. സായ്ക്കുവേണ്ടി തിരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ സജീവമായിരുന്ന ലിന്‍ നിലവില്‍ ന്യൂ ഫ്രണ്ടിയര്‍ ഫൗണ്ടേഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്.
പുതിയ സര്‍ക്കാര്‍ സാമ്പത്തികമേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നാണ് സൂചന.
Next Story

RELATED STORIES

Share it