തായ്‌വാന്‍ ഭൂചലനം: മരണം 20 കവിഞ്ഞു

പോര്‍ട്ടോ പ്രിന്‍സ്: ദക്ഷിണ തായ്‌വാനില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 20 കവിഞ്ഞതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഭൂകമ്പ മാപിനിയില്‍ 6.4 രേഖപ്പെടുത്തിയ ചലനത്തില്‍ നിരവധി കെട്ടിടങ്ങളാണ് തകര്‍ന്നു വീണത്.
അതിനിടെ, തായ്‌വാന്‍ നഗരമായ തെയ്‌നാനിലെ തകര്‍ന്ന പാര്‍പ്പിട സമുച്ചയത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു യുവാവിനെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെടുത്തു. ഹുവാങ് കുവാങ് വെയിന്‍ (20)നെയാണ് രക്ഷാപ്രവര്‍ത്തകര്‍ അപകടം നടന്ന് ഒരു ദിവസത്തിനു ശേഷം പുറത്തെടുത്തത്. നഗരത്തിലെ 17 നില പാര്‍പ്പിടസമുച്ചയം തകര്‍ന്നാണ് കൂടുതല്‍ പേര്‍ മരിച്ചത്. ഇവിടെ മാത്രം 12 പേര്‍ മരിക്കുകയും 124 പേരെ കാണാതാവുകയും ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായവരില്‍ അധികപേരും അപാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ മൂടപ്പെട്ടതായി തെയ്‌നാന്‍ മേയര്‍ ലായ് ചിങ് ചെ പറഞ്ഞു. ഭൂചലനത്തില്‍ തകര്‍ന്നുവീണ നിരവധി കെട്ടിടങ്ങളിലൊന്നാണിത്. മരിച്ചവരില്‍ നവജാത ശിശുവും ഉള്‍പ്പെടും.
500 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 92 ഓളം പേര്‍ ഇപ്പോഴും ചികില്‍സയിലാണ്. ജനങ്ങളുടെ സംരക്ഷണത്തിന് സാധ്യമായ എല്ലാ വഴികളും സ്വീകരിക്കുമെന്നു പ്രസിഡന്റ് മാ യിങ് ജ്യൂ വാഗ്ദാനം ചെയ്തിട്ടുണ്ട്. 256 ഓളം പേര്‍ താമസിക്കുന്ന 17 നിലകളുള്ള വെയ്ഗുവാന്‍ ജിന്‍ലോങ് സമുച്ചയം തകര്‍ന്നുവീണാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. നഗരത്തില്‍ മറ്റിടങ്ങളില്‍ രണ്ടു പേരും മരിച്ചു. തായ്‌പേയില്‍നിന്ന് 300 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
Next Story

RELATED STORIES

Share it