തായ്‌വാനില്‍ വന്‍ ഭൂചലനം: അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 221 പേരെ രക്ഷപ്പെടുത്തി

തായ്‌പേയ്: ദക്ഷിണ തായ്‌വാന്‍ നഗരമായ തെയ്‌നാനിലുണ്ടായ ഭൂചലനത്തില്‍ പിഞ്ചു കുഞ്ഞുള്‍പ്പെടെ 12 മരണം. ഭൂചലനത്തില്‍ 16 നിലയുള്ള കെട്ടിടം തകര്‍ന്നാണു മൂന്നു പേര്‍ മരിച്ചത്. 300ഓളം പേര്‍ക്കു പരിക്കേറ്റു. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 200ഓളം കുടുംബങ്ങളാണ് ഇവിടെയുള്ളത്.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. 250ലധികം ആളുകള്‍ താമസിക്കുന്ന വെയ്ക്വാന്‍ അപാര്‍ട്ട്‌മെന്റും തകര്‍ന്നവയില്‍ പെടും.
ഇവിടെ നിന്നും 200ലധികം പേരെ രക്ഷപ്പെടുത്തിയെങ്കിലും ഒരു കുഞ്ഞും ഒരു പെണ്‍കുട്ടിയും രണ്ടു പുരുഷന്‍മാരും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 100 വീടുകളുള്ള കെട്ടിടം തകര്‍ന്നാണ് ഒരു കുഞ്ഞടക്കം നാലു പേര്‍ മരിച്ചത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് തെയ്‌നാന്‍ മേയര്‍ അറിയിച്ചു.
വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സുരക്ഷിതമായി താമസകേന്ദ്രങ്ങള്‍ ഒരുക്കുമെന്ന് പ്രസിഡന്റ് മാ യിങ്- ജിയൂ അറിയിച്ചു. 70ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഭയക്കുന്നതായി ആഭ്യന്തരമന്ത്രി ടെന്‍ വെയ്-ജെന്‍ അറിയിച്ചു.
അഞ്ചു തുടര്‍ചലനങ്ങളുമുണ്ടായി. മരണസംഖ്യ ഉയരുമെന്നാണു വിവരം. അതേസമയം, സുനാമി മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല.
Next Story

RELATED STORIES

Share it