World

തായ്‌ലന്‍ഡിലെ കടുവാക്ഷേത്രത്തില്‍ പരിശോധന; കടുവക്കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ കടുവാക്ഷേത്രത്തില്‍നിന്ന് 40ലധികം കടുവക്കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ബാങ്കോക്കിനു സമീപമുള്ള ക്ഷേത്രത്തിനകത്തെ ശീതീകരണമുറിയില്‍ നിന്നാണിവ കണ്ടെത്തിയത്. ഇതിനു പുറമേ ഒരു കരടിയുടെ മൃതദേഹവും മറ്റു ജീവികളുടെ ശരീരഭാഗങ്ങളും കണ്ടെത്തിയതായി വന്യജീവിവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ക്ഷേത്രാധികൃതര്‍ നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന കടുവകളുടേതാണ് മൃതദേഹങ്ങളെന്ന് വന്യജീവി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അഡിസോണ്‍ നുച്ദംരോങ് പറഞ്ഞു. രാജ്യത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് ബാങ്കോക്കിനു പടിഞ്ഞാറ് കാഞ്ചനബുരി പ്രവിശ്യയിലുള്ള കടുവാക്ഷേത്രം. ക്ഷേത്രത്തില്‍ വന്യമൃഗങ്ങളെ നിയമവിരുദ്ധമായി സൂക്ഷിക്കുകയും ഇവയുടെ കള്ളക്കടത്ത് നടത്തുകയും ചെയ്തുവെന്നതിന്റെ തെളിവാണ് ഇന്നലെ കണ്ടെത്തിയ മൃതദേഹങ്ങള്‍. കടുവാക്ഷേത്രം പോലുള്ള വന്യജീവി കേന്ദ്രങ്ങളിലെ ജീവികളെ പ്രത്യുല്‍പാദനസമയത്ത് വനംവകുപ്പിനു കൈമാറണമെന്നു വംശനാശം സംഭവിക്കുന്ന ജീവികളുടെ സംരക്ഷണം സംബന്ധിച്ച അന്താരാഷ്ട്ര കരാറുകള്‍ വ്യവസ്ഥചെയ്യുന്നു. എന്നാല്‍, ഈ നിയമങ്ങള്‍ ക്ഷേത്രാധികൃതര്‍ ലംഘിച്ചതായും പുതുതായി ജനിക്കുന്ന കടുവാക്കുഞ്ഞുങ്ങളെ കള്ളക്കടത്തു നടത്തിയതായും നുച്ദംരോങ് പറഞ്ഞു.
Next Story

RELATED STORIES

Share it