Flash News

തായ്‌ലന്റില്‍ സ്‌കൂള്‍ ഹോസ്റ്റലിന് തീപ്പിടിച്ച് ഉറങ്ങുകയായിരുന്ന 17 കുട്ടികള്‍ മരിച്ചു

തായ്‌ലന്റില്‍ സ്‌കൂള്‍ ഹോസ്റ്റലിന് തീപ്പിടിച്ച് ഉറങ്ങുകയായിരുന്ന 17 കുട്ടികള്‍ മരിച്ചു
X
Thai-school-fire.

ബാങ്കോങ്ക്: തായ്‌ലന്റില്‍ സ്‌കൂള്‍ ഹോസ്റ്റലിന് തീപ്പിടിച്ച് ഡോര്‍മെറ്ററിയില്‍ ഉറങ്ങികിടക്കുകയായിരുന്ന 17 കുട്ടികള്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരെ കാണാനില്ല. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് അപകടം. പിതാക്കിയാര്‍ട്ട് വിതായ സ്‌കൂളിലാണ് അപകടം നടന്നത്. അഞ്ചിനും 12നും വയസ്സിനിടയിലുള്ള കുട്ടികളാണ് പൊള്ളലേറ്റ് മരിച്ചത്.
ഗോത്രവര്‍ഗ്ഗക്കാരായ കുട്ടികള്‍ താമസിക്കുന്ന ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റെ സ്‌കൂളാണിത്. കുട്ടികള്‍ ഉറങ്ങിയതിനാല്‍ അപകടംഅറിഞ്ഞില്ല. മരണ സംഖ്യ കൂടാനും ഇത് കാരണമായി. അപകടത്തിന്റെ കാരണം കണ്ടെത്തിയിട്ടില്ല.
Next Story

RELATED STORIES

Share it